കോഴിക്കോട്: ഇപോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ സമരം നടത്തും. ഇന്നലെയും സര്‍വ്വര്‍ തകരാറും നെറ്റ് വര്‍ക്കിന്റെ അഭാവം കൊണ്ടും കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും പതിനൊന്ന് മണിക്ക് ശേഷം റേഷന്‍ വിതരണം തടസ്സപെട്ടു. ഇതൊരു നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സര്‍വ്വര്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം 95 ശതമാനം റേഷന്‍ കടകളും അടച്ചിട്ട് റേഷന്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. ഇലകട്രോണിക്ക് പോയിന്റ് ഓഫ് സെയില്‍ (ഇപോസ്)മെഷിന് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കണം, ഒടിപി ലഭിക്കാതെ ഉപഭോക്തള്‍ വലയുന്നത് ഒഴിവാക്കണം, നെറ്റ്വര്‍ക്ക് ഇല്ലാത്ത മേഖലയില്‍ അത് ലഭിക്കുന്നതിന് നടപടി ഉണ്ടാവണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നാളെ മുതല്‍ സംയുക്ത സമരസമിതി രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങുന്നത്.
വാതില്പടിയില് തൂക്കം ബോധ്യപെടുത്തി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് ഒരു വിഭാഗം സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ലോറി തൊഴിലാളികളും തടസ്സമായി നില്ക്കുന്നു. ഇതിനാല്‍ ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ കുറവുണ്ടാകുന്ന സാഹചര്യമുണ്ട്. വ്യാപാരികളെ കുറ്റക്കാരായി കാണുന്ന പ്രവണ അവസാനിപ്പിക്കണമെന്നും സംയുക്ത സമരസമിതി നേതാക്കളായ അഡ്വ: ജോണി നെല്ലൂര്‍, കാടാമ്പുഴ മുസ്സ, ടി. മുഹമ്മദാലി, ഇ. അബൂബക്കര്‍ ഹാജി, അഡ്വ: സുരേന്ദ്രന്, സി. മോഹനന് പിള്ള തുടങ്ങിയ നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: