പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ച ജില്ല അപകടമേഖലയിലാണെന്നും, തമിഴ്നാട്ടില്‍ കേസുകള്‍ കൂടുന്നത് വെല്ലുവിളിയാണെന്നും മന്ത്രി എ.കെ. ബാലന്. ഏത് സമയത്തും നിയന്ത്രണങ്ങളില്‍ നിന്നും കൈവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹ വ്യാപന സാധ്യത കണക്കിലെടുത്തുള്ള സജ്ജീകരണങ്ങളും, ഇതിന്റെ ഭാഗമായി കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ നാല് നിലകള്‍ അടങ്ങിയ കെട്ടിടത്തില്‍ 400 കിടക്ക ഉള്‍പ്പെടെയുള്ള പശ്ചാത്തല സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ 1000 ബെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും.
മാങ്ങോട് കേരള മെഡിക്കല്‍ കോളേജ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് തുടങ്ങിയവ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഉപയോഗിക്കും.
രണ്ട് ദിവസങ്ങളിലായി ഗവ. മെഡിക്കല്‍ കോളേജിലെത്തിയ തൊണ്ണൂറോളം പേരുടെ സ്രവമാണ് പരിശോധനക്കെടുത്തത്. കൂടുതല്‍ പോസിറ്റീവ് കേസുണ്ടായാല്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നത് വരെ ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കും.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കായി 15332 എന്‍ 95 മാസ്കുകള്‍, 17,492 പി.പി.ഇ കിറ്റുകള്‍, 88720 ത്രീ ലെയര്‍ മാസ്കുകള്‍ എന്നിവ വിവിധ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഹോം ക്വാറന്റൈന് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കും. പോലീസ് പരിശോധന കര്‍ശനമാക്കുന്നതിന് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 72 ഓളം സ്ക്വാഡുകള്‍ ജില്ലയില്‍ പരിശോധന നടത്തും. കൂടാതെ പോലീസ് കണ്ടെയ്ന്മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: