ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് 54.12 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,13,831 പേരാണ് ഇതുവരെ രോഗമുക്തരായത്. നിലവില്‍ 1,68,269 പേര് ചികിത്സയിലുണ്ട്. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള് കൂടുതലായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 375 പേര് മരിച്ചു. ഇതോടെ മരണം 12,948 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, ദല്‍ഹി സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതീവ രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: