തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷത്തെയും കെപിസിസി പ്രിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. കെപിസിസി പ്രസിഡന്റ് സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനെന്നും കോൺഗ്രസ് ഗതികെട്ട പാർട്ടിയായെന്നും മുഖ്യമന്ത്രി.
സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയേണ്ട കാര്യമാണെന്ന്ന്നാണ് മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവയെ ഒരു പത്രത്തിലെ മുഖ്യപ്രസംഗം ഉദ്ദധരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. വിലകെട്ട വാക്കുകൾ ഒരു വനിതയ്‌ക്കു നേരെയാവുമ്പോൾ അതു കൂടുതൽ നിന്ദ്യമായിത്തീരും. സർക്കാർ നിലപാടുകളിലുള്ള വിയോജിപ്പു പറയുന്നത് ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം. കേരളത്തെക്കുറിച്ച് ലോകം നല്ലതു പറയുന്നത് ക്ഷോഭിപ്പിക്കുന്നുവെന്ന് പറയുന്നെങ്കിൽ, എത്രമാത്രം അധഃപതിച്ച മനസ്സായിരിക്കണം അതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകരുത് എന്നതിന്റെ മാതൃകയാകാൻ കോൺഗ്രസ് നേതാവ് തുനിഞ്ഞിറങ്ങിയിരിക്കുന്നു. ആരോഗ്യമന്ത്രിക്ക് എതിരെയുള്ള ആക്രോശം പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ്. അത് സ്ത്രീവിരുദ്ധവുമാണ്. ഇങ്ങനെയൊക്കെ പറഞ്ഞാലേ അണികളുടെ കൈയടിയും വാർത്താ പ്രാധാന്യവും ലഭിക്കൂ എന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയിൽ കെപിസിസിയുടെ അധ്യക്ഷൻ വീണുപോയി. കേരളത്തെക്കുറിച്ച് ലോകത്ത് നല്ല അഭിപ്രായമുണ്ടാകുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നു എന്നുപറയുന്ന മുല്ലപ്പള്ളിയുടെ ക്ഷോഭംകൊണ്ട് പേശികൾക്ക് അൽപം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ല.
നിപ പ്രതിരോധത്തിനിടെ മരിച്ച ലിനിയുടെ കുടംബത്തെപ്പോലും കടന്നാക്രമിച്ച് ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് മാർച്ച് നടത്തുന്നത് കോൺഗ്രസ്സിന്റെ ഗതികേട് ആണ്. കൊറോണ പ്രതിരോധത്തെ എപ്പോഴും തുരങ്കംവയ്‌ക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ മനോനില ജനങ്ങൽ മനസിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: