ന്യൂദല്‍ഹി : അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ഭാഗമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് യോഗാ പരിശീലനം നടത്തി. രാഷ്‌ട്രപതി. തന്റെ ഔദ്യോഗിക വസതിയിലാണ് യോഗാ പരിശീലനം നടത്തിയത്.
ലോകം മുഴുവന്‍ ഇന്ന് യോഗയെ ഏറ്റെടുത്തുകഴിഞ്ഞു. പൗരാണിക ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമാണ് യോഗ. ഇന്ത്യയില്‍ ധാരാളം ജനങ്ങള്‍ യോഗയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്നും രാംനാഥ് കോവിന്ദ് ആശംസാ സന്ദേശത്തില്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തോ ടെയാണ് ഇന്ത്യയില്‍ യോഗാദിനത്തിന് തുടക്കമായത്. ഇന്ത്യയിലെ എല്ലാ സൈനിക വിഭാഗങ്ങളും ഇതില്‍ പങ്കുകൊണ്ടു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ ലഡാക്കിലെ ഇന്ത്യന്‍ സൈനികരും ഇതിന്റെ ഭാഗമായി.
അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ സൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കുതിരകളെ ഉള്‍പ്പടെ നിര്‍ത്തിയാണ് യോഗാ പരിശീലനത്തിന്റ ഭാഗമായത്.
ഇത് കൂടാതെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ബിജെപി നേതാക്കളായ മിനാക്ഷി ലേഖി, മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങി നിരവധി പേര്‍ യോഗ പരിശീലനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: