Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുക

ഭാരതത്തില്‍ എല്ലായിടത്തും ദിനാഘോഷം സര്‍ക്കാരാഭിമുഖ്യത്തിലും അല്ലാതെയും നിറഞ്ഞു നില്ക്കുന്നു. ഇത്തവണത്തെ സാഹചര്യം ഒന്നു പ്രത്യേകമാണ്. അതുകൊണ്ടുതന്നെ yoga @ home, yoga with family എന്നതാണ് 'ആയുഷി' ന്റെ ഇത്തവണത്തെ മുദ്രാവാക്യം. ഈ വര്‍ഷം ഇതു കൂടുതല്‍ വിപുലമാവാനാണ് സാധ്യത. സമൂഹം, പ്രതിരോധശേഷി, ഐക്യം (Community, immunity, unity) ഇവ മൂന്നിനെയും ഊന്നിപ്പറയുന്നു, ആയുഷ്. ഹോളിവുഡ് മുതല്‍ ഹരിദ്വാര്‍ വരെ യോഗ പടര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Jun 21, 2020, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആറാമത്തെ അന്താരാഷ്‌ട്ര യോഗദിനമാണ് (IDY- International Day of yoga) ഇന്ന് നാം ആഘോഷിക്കുന്നത്. ആഗോളതലത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ എണ്ണത്തിലും വണ്ണത്തിലും ഒന്നാമതായി നില്കുന്ന ആഘോഷമായി ഇതു മാറിക്കഴിഞ്ഞു.

ഭാരതത്തില്‍ എല്ലായിടത്തും ദിനാഘോഷം സര്‍ക്കാരാഭിമുഖ്യത്തിലും അല്ലാതെയും നിറഞ്ഞു നില്ക്കുന്നു. ഇത്തവണത്തെ സാഹചര്യം ഒന്നു പ്രത്യേകമാണ്. അതുകൊണ്ടുതന്നെ yoga @ home, yoga with family എന്നതാണ് ‘ആയുഷി’ ന്റെ ഇത്തവണത്തെ മുദ്രാവാക്യം. ഈ വര്‍ഷം ഇതു കൂടുതല്‍ വിപുലമാവാനാണ് സാധ്യത. സമൂഹം, പ്രതിരോധശേഷി, ഐക്യം (Community, immunity, unity) ഇവ മൂന്നിനെയും ഊന്നിപ്പറയുന്നു, ആയുഷ്. ഹോളിവുഡ് മുതല്‍ ഹരിദ്വാര്‍ വരെ യോഗ പടര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ലോകം മുഴുവനും മാനസിക സംഘര്‍ഷവും പിരിമുറുക്കവും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് 2015ല്‍ യു.എന്‍. IDY പ്രഖ്യാപിച്ചത്. ഇന്ന് മരുന്നില്ലാത്ത മറ്റൊരു മഹാമാരി കൂടി ലോകത്തെ ഗ്രസിച്ചിരിക്കുന്നു. രോഗപ്രതിരോധ ശേഷി കൂട്ടേണ്ട ആവശ്യകത ഇന്നുണ്ട്. ഭക്ഷണക്രമത്തിലൂടെയും യോഗാസന പദ്ധതിയിലൂടെയും ശ്വാസക്രമീകരണ ത്തിലൂടെയും (പ്രാണായാമം) ധ്യാനത്തിലൂടെയും ഇതു സാധ്യമാക്കണം.

അതായത് യോഗ നിത്യജീവിതത്തിന്റെ ഭാഗമാകണം.

പതഞ്ജലി മുനിയുടെ യോഗദര്‍ശനമാണ് യോഗ ഗ്രന്ഥങ്ങളില്‍ മുഖ്യം. അഷ്ടാംഗയോഗമാണ് പതഞ്ജലി സാധാരണക്കാര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. അതു തന്നെയാണ് യോഗയിലെ മുഖ്യ ആകര്‍ഷണവും. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നിവയാണ് നാം വളര്‍ത്തേണ്ട എട്ടംഗങ്ങള്‍.

അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവ യമങ്ങളും ശൗചം ,സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവ നിയമങ്ങളും ആണ്. ഇവയെല്ലാം സാധിക്കുന്നതു പോലെ അനുഷ്ഠിക്കണം. ശൗചത്തെപ്പറ്റി പതഞ്ജലി പറയുന്നത് പ്രത്യേകം പ്രസക്തമാണ്. ‘ശൗചാത് സ്വാംഗ ജുഗുപ്‌സാ പരൈഃ അസംസര്‍ഗഃ’ (യോഗദര്‍ശനം 2  40)

ശുചിത്വ ബോധം നമ്മെ സ്വന്തം അവയവങ്ങളെ മറച്ചുവെക്കാനും പരന്മാരുമായുള്ള സംസര്‍ഗം ഉപേക്ഷിക്കാനും പഠിപ്പിക്കുന്നു. ഡോക്ടര്‍മാരും നേഴ്‌സ്മാരും ശരീരം മൊത്തം മൂട്ടിക്കെട്ടിയാണ് ജോലി ചെയ്യുന്നത്. നമ്മളും മാസ്‌ക് ധരിക്കുന്നു. Social Distancing തന്നെ ‘പര സംസര്‍ഗ നിരോധം.’ കൊറോണ കാലത്തേക്കു വേണ്ടി എഴുതി വെച്ചതു പോലെ തോന്നും ഈ യോഗസൂത്രം.

യോഗാസനങ്ങളുടെ ശീലവും ആവശ്യമാണ്. പ്രത്യേകിച്ച് ജോലി ചെയ്യാതിരിക്കുന്ന ഈ സമയത്ത്. ശ്വസനക്രിയകളും രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഉപകരിക്കും. ഇവയും ധ്യാനവും മനസ്സിന്റെ ജാഡ്യം മാറ്റാനും ഉത്സാഹം വര്‍ധിപ്പിക്കാനും പ്രത്യാശ പകരാനും സഹായകമാണ്. ആത്മീയമായ ഗുണവശങ്ങളെയൊന്നും നോക്കാത്തവര്‍ക്കു പോലും യോഗ ഗുണകരമായിത്തീരും.

നമ്മുടെ പൈതൃകത്തോടുള്ള ശ്രദ്ധയും യോഗാചരണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകം മുഴുവന്‍ ആദരിക്കുന്ന ഈ നന്മയുടെ വിത്ത് നാം നട്ടുവളര്‍ത്തിയില്ലെങ്കില്‍ ഇതിന്റെ പിതൃത്വം അവകാശപ്പെടാന്‍ വിദേശികള്‍ വരും. ദേശാഭിമാനത്തിന്റെ പര്യായമായിപ്പോലും യോഗയെ കാണേണ്ടി വരും. അപ്പോള്‍ അതിന്റെ മാനം മാനത്തോളമുയരും.

(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)

Tags: അന്താരാഷ്ട്ര യോഗദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനഗണമന പാടിയ ശേഷം മോദിയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന വൈറ്റ് ഹൗസ് ഗായിക മേരി മില്‍ബെന്‍ (നടുവില്‍) ഗായിക മേരി മില്‍ബെന്‍ (ഇടത്ത്)
India

എവിടെപ്പോയാലും ഇന്ത്യയെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്ന രാഹുല്‍ഗാന്ധി മനംപുരട്ടലുണ്ടാക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഗായിക മേരി മില്‍ബെന്‍

Editorial

ലോകത്തെ ഒന്നിപ്പിച്ച് യോഗയുടെ മുന്നേറ്റം

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ഫാത്തെ എല്‍-സിസിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി (ഫയല്‍)
Main Article

മോദിപ്രഭയില്‍ നൈലും നയാഗ്രയും

India

മോദിയ്‌ക്കരികില്‍ യോഗ ചെയ്ത് പ്രമുഖ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെയും

World

യോഗ ദിനാചരണം: പങ്കെടുത്തത് 135 രാജ്യക്കാര്‍; ഗിന്നസ് ബുക്കില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുഎന്നില്‍ നടന്ന പരിപാടി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies