മമ്പറം: ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ കുന്നും കാടും നദിയും തുടങ്ങി സകല വെല്ലുവിളികളെയും അതിജീവിച്ച് ചതിയന്മാരായ ചൈനീസ് സൈനികരെ നേരിട്ട് വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ചരിതം അത്മാഭിമാനമുള്ള ജനതയും വരും തലമുറയും അനശ്വര വീരഗാഥയായി കൊണ്ടുനടക്കുമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഒ.രാഗേഷ്.
സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് മമ്പറത്ത് നടന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപാര്‍ട്ടികള്‍ ഇന്നും ചൈനയോടുള്ള വിഥേയത്വം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ അഞ്ചാംപത്തി സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നത് ദുഖ:കരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡന്റ് കെ.പി. ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. എ.അനില്‍കുമാര്‍, പി.സുധിര്‍ ബാബു, സി.കെ.പ്രമോദ്, ഇ.ജയദിപന്, എന്‍.ഷാലി, സതീശന് കപ്പുമ്മല്‍, ടി.രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: