കൊട്ടാരക്കര: ഒറിജിനല്‍ മാറി നില്‍ക്കും ഓമനക്കുട്ടന്‍ പണിതെടുത്ത ലോറി കണ്ടാല്‍. ഈറയിലാണ് പെരുംകുളം പാറയിടുക്കില്‍ വീട്ടില്‍ ഓമനക്കുട്ടന്റെ പരീക്ഷണം. നാഷണല്‍ പെര്‍മിറ്റ് ലോറിയും സാധാ ലോറിയും ഈറയില്‍ നിര്‍മ്മിച്ച താജ്മഹലുമൊക്കെ ഇപ്പോള്‍ നാട്ടുകാര്‍ക്കും വിസ്മയമാണ്.
മേസ്തിരി പണിക്കാരനായ ഓമനക്കുട്ടന്‍ പണ്ടുമുതല്‍ തന്നെ ചിത്രവേലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. വീടുകളിലെ അലങ്കാരപ്പണികള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഓമനക്കുട്ടന്‍ പ്രതിഭയാണ്.
ജോലി ചെയ്തുകിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കില്‍നിന്നാണ് ഓമനക്കുട്ടന്‍ തന്റെ സ്വപ്‌ന നിര്‍മ്മിതിക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങുന്നത്. ഭാര്യയും മകനും അമ്മയും അച്ഛനും അടങ്ങുന്നതാണ് ഓമനക്കുട്ടന്റെ കുടുംബം
പ്രതികരിക്കാൻ ഇവിടെ എഴുതുക