കൊല്ലം: കശാപ്പിന് കൊണ്ടുവന്ന പോത്ത് ഇടഞ്ഞു. ചന്ദനത്തോപ്പിനടുത്ത് ഇന്ന് രാവിലെ 9.30 യോടെ യാണ്സംഭവം. ഇടഞ്ഞോടിയ പോത്ത് നിരവധി ആളുകളെ കുത്തി പരിക്കേല്‍പ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടി പോത്തിനെ വളഞ്ഞിട്ട് പിടിച്ചുകെട്ടിയിട്ടിരുന്നുവെങ്കിലും കയര്‍ പൊട്ടിച്ച് വീണ്ടും അത് കുതറിയോടുകയായിരുന്നു.
വഴിയിലുണ്ടായിരുന്ന വാഹനങ്ങളും ബൈക്കുകളും കുത്തിമറിച്ച് ഒരു കിലോമീറ്ററോളം ഓടിയ പോത്തിനെ കൊല്ലത്തുനിന്നും കുണ്ടറയില്‍ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്ന് വലയില്‍ കുരുക്കിയും, കയര്‍ കൊമ്പില്‍ എറിഞ്ഞു പിടിച്ചും കാലുകള്‍ ബന്ധിച്ചും കീഴ്പ്പെടുത്തി.
അഗ്നിശമന വാഹനത്തിനും പോലീസ് ജീപ്പിനും കേടുപാടുകളുണ്ടായി. കുണ്ടറ നിലയത്തിലെ ജോണ്സണ് എന്ന സീനിയര്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍ക്കും ഒരു പോലീസ് ഓഫീസര്‍ക്കും സാരമായി പരിക്കേറ്റു. സ്റ്റേഷന് ഓഫീസര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ കൊല്ലം അഗ്നിശമന സേനയും സ്റ്റേഷന് ഓഫീസര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ കുണ്ടറ അഗ്നിശമന സേനയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: