കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മിനി സ്റ്റേഡിയത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച സംരക്ഷണഭിത്തി പൊളിച്ച് നീക്കിയതില്‍ അഴിമതിയെന്ന് ആക്ഷേപം. കമ്പിളികണ്ടത് സ്ഥിതിചെയ്യുന്ന മിനി സ്റ്റേഡിയത്തില്‍ മൂന്നടി വീതിയിലും പത്തടി നീളത്തിലും നിര്‍മ്മിച്ച കല്ലുകെട്ടാണ് മതില് കെട്ടുവാന്‍ എന്ന വ്യാജേന മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊളിച്ചു നീക്കിയത്.
യാതൊരു കേടുപാടുകളും ഇല്ലാതെ കെട്ട് പൊളിച്ചു വീണ്ടും കെട്ടുന്നതിന് വേണ്ടിയാണ് പഞ്ചായത് കോണ്‍ട്രാക്ടറെ ഏല്‍പ്പിച്ചിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിപ്രകാരമാണ് സ്റ്റേഡിയത്തിന് സംരക്ഷണ ഭിത്തി
നിര്‍മിക്കുന്നതിനായി ഒന്നര ലക്ഷം അനുവദിച്ചത്. നിലവില്‍ ബലവത്തായ സംരക്ഷണ ഭിത്തി ഉണ്ടെന്നിരിക്കെയാണ് വീണ്ടും ഫണ്ട് അനുവദിച്ചത്. ആവശ്യമില്ലാതെ സര്‍ക്കാര്‍ ഫണ്ട് കൈക്കലാക്കാനുള്ള ശ്രമമാണ് കൊന്നത്തടി പഞ്ചായത് സ്വീകരിച്ചിട്ടുള്ളത് എന്ന് പ്രദേശവാസിയായ എം.എന്‍. വിജയന് ആരോപിച്ചു. സുരക്ഷിതമായിരുന്ന കല്ല് കെട്ട് പൊളിച്ചത് മൂലമുണ്ടായ സാമ്പത്തിക നഷ്ട്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കി കെട്ട് പുനഃസ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കെട്ട് പൊളിച്ചതുമായി ബന്ധപെട്ട് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പഞ്ചായത്തില്‍ നടന്നുവരുന്ന ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സ്റ്റേഡിയത്തില്‍ കല്ല് കെട്ട് പൊളിച്ചത് പഞ്ചായത്ത് അധികൃതരുടെയോ എഇയുടെയോ അനുമതി കൂടാതെയാണെന്നും കോണ്ട്രാക്ടര് തന്നിഷ്ട പ്രകാരമാണ് കെട്ട് പൊളിച്ചതെന്നുമാണ് പഞ്ചായത് പ്രസിഡന്റിന്റെയും എഇയുടെയും നിലപാടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: