പാലക്കാട്: ഇനിയൊരു പ്രളയമുണ്ടായാല്‍ അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമായി പുതിയ രീതികള്‍ ആവിഷ്ക്കരിച്ച് ജില്ലാ അഗ്നിശമനസന. പ്ലാസ്റ്റിക് കുപ്പികളും, തടിക്കഷ്ണങ്ങളും ഉപയോഗിച്ച് ബോട്ട് നിര്‍മിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സിവില്‍ ഡിഫന്‍സ് ടീം.
ചിലവുകുറഞ്ഞതും ഇന്ധനവുമില്ലാതെ തുഴയാന്‍ സാധിക്കുന്നതുമായ ഈ ബോട്ടില്‍ നാല് പേര്‍ക്ക് ഇരിക്കാം. കൂടാതെ ബോട്ടില്‍ നില്ക്കാനുമുള്ള സ്ഥലവുമുണ്ട്.
മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സിവില്‍ ഡിഫന്‍സ് ടീമംഗങ്ങളായ അഷറഫ് മാളിക്കുന്ന്, അഷറഫ് ചങ്ങലീരി, ബിജു ചെറുംകുളം, സെയ്ഫുദ്ദീന്‍, റിയാസ് തിരുവിഴാംകുന്ന്, ഷിഹാബ് കൊമ്പം എന്നിവരാണ് ബോട്ട് നിര്‍മിച്ചത്. ഇവര്‍ക്ക് വെള്ളപ്പൊക്കം, പ്രളയ സമാന സാഹചര്യങ്ങളില്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നീന്തി രക്ഷപ്പെടുന്നതില് പരിശീലനം നല്‍കിയിട്ടുണ്ട്.
ഈ ബോട്ട് മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലിറക്കി അഗ്നിശമന സേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ മണ്ണാര്‍ക്കാട് സ്റ്റേഷന് ഓഫീസര്‍ ഉമ്മര്‍, സിവില്‍ ഡിഫന്‍സ് കോഡിനേറ്റര്‍ പി. നാസര്‍, സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: