പാലക്കാട്: ഡിസ്റ്റിലറി രംഗത്ത് സര്‍വീസ് നടത്തുന്ന ലോറി ഉടമകളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്ത ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡിസ്റ്റിലറി ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്.
ഈ മാസം 22 മുതല്‍ ജില്ലയിലെ മദ്യ കമ്പനികളില്‍ നിന്നും സംസ്ഥാനത്തെ 23 കെഎസ്ബിസി വെയര്ഹൗസുകളിലേക്കുമുള്ള മദ്യത്തിന്റെ ചരക്കുകടത്ത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ലോറികള്‍ വിട്ടുകൊടുക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹി യോഗം തീരുമാനിച്ചു.
കഴിഞ്ഞ 14 വര്‍ഷമായി ഇന്ധന, ഇതരഘടകങ്ങളുടെ വിലയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലിന് ആനുപാതികമായുള്ള ലോറി വാടക സമ്പ്രദായവും കാലാനുസൃതമായ കാത്തുകിടപ്പ് കൂലിയും, കരാര്‍ പ്രകാരം ചര്‍ച്ച ചെയ്ത് നിലനില്‍ക്കെ, ലോഡ് ഇറക്കിവന്ന ലോറികളുടെ കാത്തുകിടപ്പ് വാടക ഉള്‍പ്പെടെയുള്ള സംഖ്യ മാസങ്ങളായിട്ടും ചില കമ്പനികള്‍ വാഹന ഉടമകള്‍ക്ക് നല്‍കിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് ലോറികളുടെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. വിവിധ ലോറി ഉടമ സംഘടനാ നേതാക്കളായ എം. നന്ദകുമാര്‍, എസ്.ആര്. ദിനേഷ്, എം.സി. സതീഷ്, കെ. രാജേന്ദ്രന്, അബ്ദുള്‍ സലാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: