കൊച്ചി : കളമശ്ശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കൂടി കൊറോണ സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച പോലീസുകാരനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു.
കൊറോണ സ്ഥിരീകരിച്ച പോലീസുകാരന് ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന് കൊണ്ടുവന്ന രേഖകള്‍ ജഡ്ജി പരിശോധിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനിലും പോയതിനെ തുടര്‍ന്ന് താത്കാലികമായി അവിടെ അടച്ചിട്ടു. വിജിലന്‍സ് ഓഫീസിലും ഈ പോലീസുകാരന് എത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കമുള്ളവരും ക്വാറന്റൈനില്‍ പ്രവേശിച്ചു.
വ്യാഴാഴ്ച പെരുമ്പാവൂര്‍ തന്നെ സ്വദേശിയായ ഒരു പോലീസുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പര്‍ക്കത്തിലാണ് വീണ്ടും രോഗബാധയുണ്ടായിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പോലീസുകാരന് കൂടി രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. കളമശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങളെയും, ദേവാലയങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇപ്പോള്‍ ആശങ്കയിലാണ്.
മാലിന്യ നീക്കത്തിലും ആശങ്കയിലാണ്. വിവിധ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വീടുകള്‍ തുടങ്ങിയവ ഹോം ക്വാറന്റൈനുവേണ്ടി എടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ അണുവിമുക്തമാക്കി കത്തിച്ചു കളയുമെന്നാണ് നഗരസഭാ ജീവനക്കാര്‍ പ്രതികരിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജ് റോഡ് സമീപം കൊറോണ വാര്‍ഡില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ഉപയോഗിച്ച സാധനങ്ങല്‍ കുട്ടികള്‍ റോഡിന് വശങ്ങളിലായി വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടിരുന്നു. പിന്നീടത്് നഗരസഭ അണുവിമുക്തമായി നശിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഈ പ്രദേശങ്ങളില്‍നിന്ന് കളമശ്ശേരി നഗരസഭ മാലിന്യ നീക്കം നടത്തുന്നുണ്ട്. വീട്ടില്‍ നിന്നും വരുന്ന ശേഖരിക്കുന്നു മാലിന്യങ്ങള്‍ ഒപ്പം ഹോം ക്വാറന്റൈനില്‍ ഉള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവയും ഉണ്ടാകുമെന്ന പേടിയിലാണ് നഗരസഭാ ജീവനക്കാര്‍.
കളമശ്ശേരി നഗരസഭ മാലിന്യ നിര്‍മാജ്ജനം ചെയ്യുന്ന സ്ഥലം ദേശീയ പാതയ്ക്ക് സമീപമാണ്. ഇതിന് 500 മീറ്റര്‍ അടുത്തുതാണ് റെയില്‍വേസ്റ്റേഷനും, ഇതരസംസ്ഥാന ലോറികളും ചെയ്യുന്നത്. നഗരസഭാ മാലിന്യനീക്കം ചെയ്യുന്ന ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു.
കളമശ്ശേരി പോലീസ് വാഹന പരിശോധന നടത്തുമ്പോള്‍ പലര്‍ക്കും വാഹനം നിര്‍ത്താന്‍ തന്നെ പേടിയാണ് വാഹനത്തിന്റെ പേപ്പറുകള്‍ പോലീസ് ആവശ്യപ്പെടുമ്പോള്‍ നല്കുവാന് മടിക്കുന്നു എന്ന് പോലീസുകാര്‍ പറയുന്നു. കൂടാതെ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍ക്ക് വേണ്ട സഹായം ചെയ്യുമെന്ന മന്ത്രിസഭയുടെ പ്രഖ്യാപനം വെറും പാഴ്വാക്കാണെന്ന് തെളിയിക്കുന്നതാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങള്‍ നല്‍കണമെന്നും ഇതോടെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കളമശ്ശേരി പോലീസ് സ്റ്റേഷനിലെ 59 പേരാണ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. അതേസമയം സ്റ്റേഷന് ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടും വളരെ കുറച്ച് പോലീസുകാരുടെ സ്രവം മാത്രമാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കൂടാതെ ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതിനോ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പാറാവ് നില്ക്കുന്ന പോലീസുകാര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാനും ഒരു നടപടിയുമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: