തിരുവനന്തപുരം: പ്രവാസികളുടെയും കുടുംബങ്ങളുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും പ്രതിഷേധങ്ങൾക്ക് ഫലം കാണുന്നു. പ്രവാസികൾക്ക് മടങ്ങിവരാൻ കൊറോണ പരിശോധന വേണമെന്നുള്ള നിബന്ധ ഈമാസം 25 മുതൽ മതിയെന്ന് തീരുമാനം.
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ്-19 പരിശോധനക്ക് വിധേയരായിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത് സർക്കാർ ജൂൺ 24 വരെ നീട്ടിയതായാണ് നോർക്ക വിഭാഗം അറിയിച്ചത്. ജൂൺ 25 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ പരിശോധനക്ക് വിധേയരായിരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ്-19 നെഗറ്റീവ് ആയവരെയും പോസിറ്റീവ് ആയവരെയും വെവ്വേറെ കൊണ്ടുവരണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിബന്ധന ഏർപ്പെടുത്തിയത്. കോവിഡ്-19 പരിശോധനക്ക് സൗകര്യമൊരുക്കാൻ കൂടുതൽ സമയം വേണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. മാത്രമല്ല ശക്തമായ പ്രതിഷേധമാണ് ഇക്കാര്യത്തിലുയർന്നത്. ഈ സാഹചര്യത്തിലാണ് നിബന്ധന നടപ്പാക്കുന്നത് നാലുദിസവം നീട്ടിയത്. ഇന്ന് മുതൽ വന്ദേ ഭാരത് മിശനിലൂടെ 171 വിമനങ്ങളും ചാർട്ടേർഡ് ആയുള്ള 249 വിമാനങ്ങളുമാണ് വിവധ രാജ്യങ്ങളിൽ നിന്നും എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: