കൊച്ചി: ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്തിനെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന്് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന് ബേബി. എനിക്ക് ഒരു സഹോദരനെപ്പോലെയാണ് ശ്രീശാന്ത്. ക്രിക്കറ്റിലേക്ക് അദ്ദേഹം തിരിച്ചുവരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സച്ചിന് ബേബി പറഞ്ഞു.
സ്പോര്‍ട്സ് കമന്റേറ്ററായ അരുണ്‍ വേണുഗോപാലുമായി യുട്യൂബ് ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിന്. വിലക്കിനുശേഷം കായികക്ഷമത തെളിയിച്ചാല്‍ ശ്രീശാന്തിനെ കേരള ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് അസോസിയേഷന് വെളിപ്പെടുത്തിയിരുന്നു. വാതുവെപ്പില്‍ കുടുങ്ങിയ ശ്രീശാന്തിന്റെ വിലക്ക് ഈ സെപ്തംബറില്‍ അവസാനിക്കും.
ഏഴു വര്‍ഷമായി ശ്രീശാന്ത് കേരള ടീമിലേക്ക് തിരിച്ചുവരുന്നത് ഞാന്‍ കാത്തിരിക്കുകയാണ്. ഒന്നു രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചാണ് പരിശീലനം നടത്തുന്നത്. ശ്രീശാന്ത് ഇപ്പോഴും മികച്ച ഫോമിലാണ്. നെറ്റസില്‍ അദ്ദേഹത്തിന്റെ പന്തുകള്‍ നേരിടുക വിഷമരമാണെന്ന്് സച്ചിന് പറഞ്ഞു. പരിശീലനത്തനിടെ ശ്രീശാന്തിന്റെ പന്തുകളില്‍ പലപ്പോഴും ഞാന്‍ പുറത്തായിട്ടുണ്ട്. ശ്രീശാന്തിന്റെ സ്വിങ്ങും പേസുമാണ് തന്നെ കുഴപ്പത്തിലാക്കുന്നത്. കായിക ക്ഷമത വളരെ പ്രധാനമാണ്. കേരളത്തില്‍ ഇപ്പോള്‍ മഴക്കാലമാണ്. ജൂലൈക്ക് ശേഷം മത്സരങ്ങള്‍ കളിക്കുമെന്നും സച്ചിന് ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: