കൊല്ലം: സിറ്റി പോലീസ് പരിധിയില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 11 കടയുടമകള്‍ക്കെതിരെ കേസെടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കൊല്ലം സിറ്റി പരിധിയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 115 പേര്‍ക്കെതിരെ 90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 146 പേര്‍ക്കെതിരെ കേസെടുത്തു. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്ത്തിപ്പിക്കുന്നവര് കര്‍ശനമായും ശുചീകരണ സംവിധാനങ്ങള്‍ ഒരുക്കേണ്ടതും ക്യൂ പാലിച്ച് മാത്രം സ്ഥാപനങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: