അഞ്ചല്‍: അരിപ്പയിലെ സമരഭൂമിയില്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാതെ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും അവഗണന തുടര്‍ന്നപ്പോള്‍ അതിജീവനം കണ്ടെത്തി സമരക്കാര്‍. നമ്മുടെ ഗ്രാമം നമ്മുടെ വിദ്യാലയം എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മയാണ് അരിപ്പ സമരഭൂമിയില്‍ ടിവി നല്‍കിയത്.
ഡോ. നാരായണന്, എം. ശങ്കരന്, ഡോ.പി. ഷൈമ, ഡോ.റെജു ജോര്‍ജ്ജ് വര്‍ഗീസ്, ഡോ. അഭിലാഷ്, ബിനീഷ് സോമന്, അജയന് ബാബു എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസം എല്ലാവര്ക്കും അവകാശപ്പെട്ടതാണെങ്കിലും ഭൂ സമരത്തില്‍ ഏര്‍പ്പെടുന്ന 35 കുട്ടികള്‍ പഠിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനും കുളത്തൂപ്പുഴ പഞ്ചായത്തിനുമുള്ളതെന്ന് സമരക്കാര്‍ ആരോപിച്ചു. ലോക്ഡൗണ്‍ കാലത്തു റേഷന്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ നൂറില്‍പരം കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ഭക്ഷ്യധാന്യങ്ങളും നിഷേധിച്ചതായും അവര്‍ പറഞ്ഞു. വിവിധ സംഘടനകള്‍ നല്കിയ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടാണ് സമരഭൂമി പട്ടിണി മരണത്തില്‍ നിന്നും കരകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: