കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ സിനിമ തിയേറ്ററുകള്‍ അടച്ചിട്ട് നൂറ് ദിവസം പിന്നിടുമ്പോള്‍ പ്രതിസന്ധി രൂക്ഷം. സംസ്ഥാനത്തെ അറുന്നൂറോളം തിയേറ്ററുകളാണ് അടച്ചിട്ടിരിക്കുന്നത്. ഇതോടെ തിയേറ്ററുമായി നേരിട്ടും അല്ലാതെയും തൊഴിലെടുത്ത് ഉപജീവനമാര്‍ഗ്ഗം തേടുന്ന ആയിരക്കണക്കിനാളുകളാണ് ദുരിതത്തിലായത്.
വലിയ തിയേറ്ററുകളില്‍ 20 മുതല്‍ 25 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇടത്തരം തിയേറ്ററുകളില്‍ 10 മുതല്‍ 15 പേരും. പോസ്റ്റര്‍ ഒട്ടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറു കണക്കിന് പേരുണ്ട്. ആയിരത്തോളം റെപ്രെസെന്റേറ്റീവുകളുമുണ്ട്. തിയേറുമായി ബന്ധപ്പെട്ട് കച്ചവടം ചെയ്യുന്നവരുമുണ്ട്. ഇവരുടെയെല്ലാം വരുമാന മാര്‍ഗ്ഗം ഇല്ലാതായിരിക്കുകയാണ്.
തിയേറ്റര്‍ ഉടമകളുടെ കാര്യവും പ്രയാസത്തിലാണ്. വരുമാനം നിലച്ചത് ഇടത്തരം തിയേറ്റര്‍ ഉടമകള്‍ക്കാണ് കനത്ത തിരിച്ചടിയായത്. വലിയ വൈദ്യുതി ബില്ലാണ് ഓരോ തിയേറ്ററിനും. അതടച്ചിട്ടില്ല. ബാങ്ക് വായ്പയോടെ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളുമുണ്ട്. കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കപ്പെടാതെ തിയേറ്ററുകള്‍ തുറക്കുക പ്രയാസമാണ്. ഈ യാഥാര്‍ത്ഥ്യം തൊഴിലാളികളുടെയും ഉടമകളുടെയും ആശങ്ക കൂട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: