കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെയു നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന് ‘യോഗ ഒരു ജീവിതചര്യ’ എന്ന വിഷയത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ‘യോഗ ഒരു ചികിത്സാ ശാസ്ത്രം’ എന്ന വിഷയത്തിലുമാണ് മത്സരം.
ഉപന്യാസങ്ങള്‍ 18 ന് വൈകീട്ട് ആറ് മണിക്കകം അയച്ചു കൊടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
കോഴിക്കോട്: ദേശീയ കായിക സംഘടനയായ ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സ്കൂള്‍, കോളേജ് കുട്ടികള്‍ക്കായി ജില്ലാതല യോഗ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് -19 മാനദണ്ടങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ മത്സരമാണ് നടത്തുക. സൗജന്യ രജിസ്ട്രേഷന് 21ന് രാവിലെ 11ന് മുന്‍പ് ചെയ്യണം, രജിസ്ട്രേഷന് ശേഷം ചെയ്യേണ്ട ആസനങ്ങള്‍, നിബന്ധനകളും അയച്ച് നല്‍കും. സ്കൂള്‍, കോളേജ് ഒരുമിച്ച് ഒരു വിഭാഗത്തില്‍ മാത്രമാണ് മത്സരം.
രജിസ്ട്രേഷന് ചെയ്യ്ത കുട്ടികള്‍ അവര്‍ യോഗ ചെയ്യുന്ന വ്യക്തത ഉള്ള വീഡിയോ, ഫോട്ടോ ഇതിനായി രൂപീകരിക്കുന്ന വാട്സ്ആപ് നമ്പറില്‍ അയച്ച് നല്‍കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കും നന്നായി ചെയ്യുന്ന 10പേര്‍ക്കും ഉപഹാരങ്ങളും സമ്മാനവും നല്‍കും. കുടുംബമായി (മത്സരം കുട്ടികള്‍ക്ക് മാത്രം) പങ്കെടുക്കുന്നവര്‍ക്കും ഉപഹാരങ്ങളും ഉണ്ടായിരിക്കും. വിജയികളുടെ ചിത്രങ്ങളും വീഡിയോകളും ദേശീയതലത്തില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9061267239, 7012207399.
പ്രതികരിക്കാൻ ഇവിടെ എഴുതുക: