കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സംഘടനകളും വ്യക്തികളും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്താത്തിടത്താണ് പൊതുസമൂഹത്തിന്റെപിന്തുണയെത്തിയത്.
മാറാട് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കുളങ്ങര സന്തോഷിന്റെ മക്കള്‍ക്ക് ടിവി സമ്മാനിച്ചു. പൂഞ്ചോല ശശിധരന് സ്പോണ്സര് ചെയ്ത ടിവി കൗണ്‍സിലര്‍ പൊന്നത്ത് ഷൈമ കൈമാറി. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പൊന്നക്കമ്പാട്ട് സുരേന്ദ്രന്, സെക്രട്ടറി പ്രവീണ്‍ നങ്ങനാടത്ത്, മണമ്മല്‍ പത്മനാഭന്, സി.വി. ശ്രീധര്‍മ്മന്‍, എന്‍.പി. സജീവന്, ടി. ഗണേശന്, എ. കരുണാകരന്, ഉദയന്‍, എം. അനൂപ് എന്നിവര്‍ പങ്കെടുത്തു.
യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടിവി ചലഞ്ചിന്റെ ഭാഗമായി യുവമോര്‍ച്ച ബാലുശ്ശേരി മണ്ഡലം കമ്മറ്റി ഓണ്‍ലൈന്‍ പഠനത്തിനായി ടിവി നല്കി. ഉണ്ണികുളം നാലാം വാര്‍ഡില്‍ എം.സി. ഗോപാലന്റെ മകള്‍ കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥി അതുല്യക്ക് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന് ടെലിവിഷന്‍ നല്കി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് ലിബിന്, മണ്ഡലം പ്രസിഡന്റ് നിഖില്‍ കുമാര്‍, സുഗീഷ് കൂട്ടാലിട, ഷാജു കാഞ്ഞാട്ടില്‍, ശ്രീരാജ് വാകയാട്, എം.സി. ശശീന്ദ്രന്, റീന ഉണ്ണികുളം, പി.കെ. പ്രസാദ്, എം.സി. കരുണാകരന്, ഗീത പൂഴിക്കണ്ടി, വി. അരുണ്‍, പ്രവീണ്‍, സതീഷ് കുമാര്‍, ഇ.പി. മാധവന്, വി. രതീഷ് എന്നിവര്‍ പങ്കെടുത്തു.
ബിജെപിയുടെ നേതൃത്വത്തില്‍ മണിയൂര്‍ തുരുത്തിയോള് അല്‍ മിത്രക്ക് ടിവി നല്കി. സജിത്ത് പൊറ്റമ്മല്‍, വി.പി. നിഖില്‍, എ.സി. ജുധീഷ്, ടി. സജീവന്, അനീഷ് പൈക്കാട്ട്, സി.എം. വിജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: