Categories: Kozhikode

അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു: ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

മാറിയ കലുഷിതമായ കാലഘട്ടത്തില്‍ അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.

Published by

നന്മണ്ട: മാറിയ കലുഷിതമായ കാലഘട്ടത്തില്‍ അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. സംസ്‌കൃതി നന്മണ്ടയുടെ നേതൃത്വത്തില്‍ നടന്ന മഹാത്മാ അയ്യങ്കാളി അനുസ്മരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്‌കൃതി രക്ഷാധികാരി ഡോ.കെ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കല്‍ ചടങ്ങും നടന്നു. ഉപാദ്ധ്യക്ഷന്‍ രാജേന്ദ്രന്‍ കരിപ്പാല അദ്ധ്യക്ഷനായി. മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രത്തില്‍ പുഷപ്പാര്‍ച്ചന നടത്തി. ടി.കെ. വത്സലന്‍, ടി.കെ. സന്തോഷ് കമാര്‍ എന്നിവര്‍ സംസാരിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക