പുത്തൂര്‍: പുഴുത്തുനാറിയിട്ടും പുത്തൂര്‍ ചന്തയിലേക്ക് പഞ്ചായത്ത് അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല. കുളക്കട പഞ്ചായത്തിന്റെ അധീനതയില്‍ പുത്തൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന പച്ചക്കറി, മത്സ്യ ചന്തയാണ് മാലിന്യം കുന്നുകൂടി പുഴുവും കൊതുകും നിറഞ്ഞ് ദുര്‍ഗന്ധം വമിപ്പിക്കുന്നത്.
പരാതികളേറെ ചെന്നിട്ടും ആരോഗ്യവകുപ്പിന്റെ നോട്ടീസുള്പ്പടെ നല്‍കിയിട്ടും കുളക്കട പഞ്ചായത്തിന് കുലുക്കമില്ല. പതിവ് പോലെ ശുചീകരിക്കും എന്ന വാഗ്ദാനം നല്കി മുങ്ങുകയാണ് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും. പല റോഡുകളുടെ കൂടിച്ചേരുന്ന പ്രദേശമെന്നതിനാല്‍ ദൈനംദിനം ആയിരക്കണക്കിനാളുകളാണ് മാലിന്യത്തിനു മുകളില്‍ വില്പനക്ക് വച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായി എത്തുന്നത്.
കച്ചവടത്തിനിരിക്കുന്നവരും രോഗഭീതിയിലാണ്. ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുജലം കെട്ടിക്കിടന്നു പുഴുക്കളും കൊതുകും പെരുകുന്നത് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യകേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: