മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ ആനത്താര അടച്ചുകൊണ്ട് കെഎല്‍ഡി ബോര്‍ഡ് (സംസ്ഥാന കന്നുകാലി വികസന ബോര്‍ഡ്) സ്ഥാപിച്ച മുള്ളുവേലി പൊളിച്ചുനീക്കി. ഇത് സംബന്ധിച്ച് കഴിഞ്ഞ 17ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
ഇതിന്റെ പകര്‍പ്പ് സഹിതം സംസ്ഥാന ആനിമല്‍വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രന് നല്കിയ പരാതിയിലാണ് അടിയന്തര നടപടി വന്നത്. മൂന്നാര്‍ ഡിഎഫ്ഒ, സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയത്. പിന്നാലെ മൂന്നാര്‍ ഡിഎഫ്ഒ എം.വി.ജി. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത് പ്രകാരം കെഎല്‍ഡി ബോര്‍ഡ് അധികൃതരും സ്ഥലത്തെത്തി ഇന്നലെ ഉച്ചയോടെ മുള്ളുവേലി നീക്കം ചെയ്യുകയായിരുന്നു.
കാട്ടാനകളെ പകല്‍ സമയത്ത് പോലും കാണാന്‍ കഴിയുന്ന മാട്ടുപ്പെട്ടിയിലാണ് കെഎല്‍ഡി ബോര്‍ഡ് മുള്ളുവേലി കെട്ടിയിരുന്നത്. മാട്ടുപ്പെട്ടി ജലാശയം നീന്തി വരുന്ന കാട്ടാനകള്‍ മൂന്നാര്‍- ടോപ്പ് സ്റ്റേഷന് റോഡ് മറികടന്ന് അരുവിക്കാട് ഭാഗത്തേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു. കെഎല്‍ഡി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള റോഡിന്റെ മുകള്‍ ഭാഗത്ത് ആണ് ആദ്യം മുള്ളുവേലി കെട്ടിയത്. പിന്നാലെ മറുഭാഗത്തും മുള്ളുവേലിയും കെട്ടുകയായിരുന്നു. വൈദ്യുതി വേലി കെട്ടാന്‍ മുമ്പ് അനുമതി തേടിയപ്പോള്‍ വനം വകുപ്പ് നിഷേധിച്ചിരുന്നു.
ആനത്താരയെന്ന് രണ്ടിടത്തും വനം വകുപ്പ് ബോര്‍ഡും നിലവിലുള്ളപ്പോഴാണ് ഇത്തരത്തില്‍ കമ്പിവേലി കെട്ടിയത്. അതേ സമയം ഈ റോഡിന് സമീപത്ത് തന്നെ ടാറ്റ കമ്പനിയുടെ നേതൃത്വത്തിലും വഴിയടച്ച് മുള്ളുവേലി കെട്ടിയിട്ടുണ്ട്. ഇതും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി മൂന്നാര്‍ ഡിഎഫ്ഒ ജന്മഭൂമിയോട് പറഞ്ഞു. സംഭവം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആനകളും മറ്റ് മൃഗങ്ങളും സഞ്ചരിക്കുന്ന വഴി അടക്കുക വഴി ഇവ ഇതുവഴി എത്തുമ്പോള്‍ പരിക്കേല്‍ക്കാന്‍ ഇടയുണ്ട്. ഇത്തരത്തില്‍ അനധികൃതമായി വഴിയടക്കുന്നവര്ക്കെതിരെ വന്യജീവി നിയമം 2(16)(ബി) പ്രകാരം കേസെടുക്കാനാകും.
https://www.janmabhumi.in/read/the-elephant-route-blocked-kld-authorities-at-mattupetty/
പ്രതികരിക്കാൻ ഇവിടെ എഴുതുക: