ന്യൂദല്‍ഹി: ഈ വര്‍ഷം ബെഹ്റിനില്‍ നടക്കുന്ന എഎഫ്സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സിയില്‍ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം മത്സരിക്കും. സെപ്തംബര്‍ പതിനാറ് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
പതിനാറ് ടീമുകളാണ് മത്സരിക്കുന്നത് . സെമിഫൈനലിലെത്തുന്ന നാല് ടീമുകള്‍ക്കും 2021 ല്‍ പെറുവില്‍ അരങ്ങേറുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കും.
താഷ്ക്കന്‍ഡില്‍ നടന്ന യോഗ്യത മത്സരത്തിലെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ഇന്ത്യ എഎഫ്സി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. മൂന്ന് മത്സരങ്ങളില്‍ പതിനൊന്ന് ഗോളുകള്‍ അടിച്ച ഇന്ത്യ ഒരു ഗോള്‍ വഴങ്ങുകയും ചെയ്തു. ഏഴു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഈ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നത്. മൊത്തം ഒമ്പത് തവണ ഇന്ത്യ എഎഫ്സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: