ലണ്ടന്‍: ആഴ്സണലിനെ അട്ടിമറിച്ച്് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അരങ്ങേറ്റം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രീമിയര്‍ ലീഗ് പുനരാരംഭിച്ച ദിനത്തില്‍ സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണലിനെ തുകര്ത്തുവിട്ടത്.
ഈ വിജയത്തോടെ സിറ്റി, പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്് നില്ക്കുന്ന ലിവര്‍പൂളുമായുള്ള വ്യത്യാസം ഇരുപത്തിരണ്ടായി കുറച്ചു. ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ അറുപത് പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്താണ്. അതേസമയം ലിവര്‍പൂള്‍ 29 മത്സരങ്ങളില്‍ 82 പോയിന്റുണ്ട്. അടുത്ത മത്സരത്തില്‍ ലിവര്‍പൂള്‍ ഞായറാഴ്ച എവര്‍ട്ടണുമായി ഏറ്റുമുട്ടും.
റഹീം സ്റ്റര്‍ലിങ്, കെവിന് ഡി ബ്രൂയേന്, ഫില്‍ ഫോഡന് എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളുകള്‍ നേടിയത്.
തോറ്റെങ്കിലും ആഴ്സണല്‍ പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. അവര്‍ക്ക് 29 മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റാണുള്ളത്. ഇരു ടീമുകളിലെയും കളിക്കാര്‍ കളക്കളത്തില്‍ കാല്‍മുട്ടില്‍ നിന്ന്് വംശീയതക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ആദ്യ ദിനത്തിലെ ആദ്യ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ഷെഫീല്‍ഡ് യുണൈറ്റഡ് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: