കൊളംബോ: 2011ലെ ക്രിക്കറ്റ്് ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വിറ്റതായി മുന്‍ ശ്രീലങ്കന്‍ കായിക വകുപ്പ് മന്ത്രി മഹീന്ദാനന്ദ ആലുത്ഗാമേജ് ആരോപിച്ചു. ഈ ആരോപണത്തെ വിഡ്ഢിത്തരമെന്നാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാരായ കുമാര്‍ സംഗക്കാരയും മഹേള ജയവര്‍ധനയും വിശേഷിപ്പിച്ചത്. ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇരുവരും മഹീന്ദാനന്ദയോട് ആവശ്യപ്പെട്ടു.
പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഈ ആരോപണം ഉന്നയിച്ചത്. ഫൈനലില്‍ ശ്രീലങ്ക ഒത്തു കളിച്ചു. ശ്രീലങ്ക മുന്നോട്ടുവച്ച 275 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഗൗതം ഗംഭീറിന്റെയും (97) മഹേന്ദ്ര സിങ് ധോണിയുടെയും (91) മികവില്‍ മറികടന്ന്് കിരീടം ചൂടി.
നമ്മള് 2011ലെ ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ഞാന്‍ കായിക മന്ത്രിയായിരുന്നപ്പോള്‍ ഈ കാര്യം പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. 2011 ല്‍ മഹീന്ദാനന്ദയായിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: