ഇരിട്ടി: മൂന്ന് മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ഇരിട്ടി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ തുറന്നു. മാര്‍ച്ച് 23 ന് ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ 86 ദിവസം അടച്ചിട്ട സ്ഥാപനങ്ങള്‍ എല്ലാം ഒന്നിച്ച് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. വ്യാഴാഴ്ച മാത്രമാണ്.
രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെയാണ് തുറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇരിട്ടിയില്‍ നിന്നും കണ്ണൂര്‍, തലശ്ശേരി ഭഗങ്ങളിലേക്ക് സ്വകാര്യ, കെ എസ് ആര് ടി സി ബസ്സുകള്‍ ഒഴിച്ച് ഗ്രാമീണ മേഖലയിലേക്കുള്ള സര്‍വ്വീസുകളൊന്നും ആരംഭിച്ചിട്ടില്ല. സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലെല്ലാം യാത്രക്കാരുടെ എണ്ണവും വിരളമാണ്. അടച്ചിടലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം നഗരത്തിലെ സ്ഥാപനങ്ങള്‍ നാല് ദിവസത്തോളം ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്നിരുന്നു.
വ്യാപാര മേഖലയും പൊതു ഗതാഗതവും പതുക്കെ സാധാരണ നിലയിലേക്ക് എത്തുന്ന തിനിടയിലാണ് നഗരത്തെ കണ്ടെയ്മെന്റ് സോണാക്കി സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. നഗരം ഉള്‍പ്പെടുന്ന പയഞ്ചേരി വാര്‍ഡില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് രോഗം കണ്ടെത്തതിയതിനെ തുടര്‍ന്ന് ഹോട്ട് സ്പോര്‍ട്ട് മേഖലയാക്കി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ കാവുംപടിയിലെ വിമാനജീവനക്കാരയ ദമ്പതികളില്‍ നിന്നും സമ്പര്‍ക്കം വഴി അവരുടെ കുടുംബത്തില്‍ തന്നെയുള്ള ഇരിട്ടിയിലെ വ്യപാരിക്കും ഇയാളില്‍ നിന്നും സമ്പര്‍ക്കം വഴി മുഴക്കുന്ന് ആയിച്ചോത്തെ ഒരാള്‍ക്കും രോഗം ബാധിച്ചതോടെയാണ് ഇരിട്ടിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.കൂടുതല്‍ പേര്‍ക്ക് രോഗ ബാധയുണ്ടായിട്ടില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാതല സേഫ്റ്റി കമ്മിറ്റിയാണ് നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
രോഗ ബാധിതന്റെ വീടിന്റെ 100മീറ്റര്‍ ചുറ്റളവ് കണ്ടയിന്മെന്റ് സോണാക്കി പുതിയ ഉത്തരവിറക്കിയതിനാല് പയഞ്ചേരിയില്‍ തുറന്ന 4 കടകള്‍ പോലീസ് അടപ്പിച്ചു. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ പോലീസ് വ്യാപാര സ്ഥാപനങ്ങളില്‍ കയറികര്ശന നിര്‍ദ്ദേശങ്ങള്‍ നല്കി. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇത്തരം കടയുടമകള്‍ക്കെതിരേ ഇന്ന് മുതല്‍ നിയമ നടപടികള്‍ ഉണ്ടാകും. ഹോട്ടലുകളും മറ്റും തുറക്കാമെങ്കിലും വ്യാഴാഴ്ച്ച ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്. നഗരത്തില്‍ വാഹനങ്ങളുടെ തിരക്ക് കൂടിയതല്ലാതെ കാര്യമായ വ്യാപാരമെന്നും നടന്നിട്ടില്ല. പടിയൂരില്‍ ഒരാള്‍ രോഗം ബാധിച്ച് വ്യാഴാഴ്ച്ച മരിക്കുക കൂടി ചെയ്തതോടെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. മേഖലയില്‍ രണ്ടാഴ്ച്ചക്കിടയില്‍ ആറുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗ ബാധയുണ്ടായതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: