ന്യൂദല്‍ഹി: വയനാട് എംപി രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വ്യാജആരോപണങ്ങള്‍ പൊളിച്ചടുക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം ഉണ്ടായപ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ സൈനികര്‍ നിരായുധരായിരുന്നുവെന്നാണ് രാഹുല്‍ ചോദിച്ചത്.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചൈനയുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം വരുമ്പോള്‍ ആയുധനങ്ങള്‍ ഉപയോഗിക്കാറില്ല. അതിര്‍ത്തിയില്‍ സൈനികര്‍ ആയുധനങ്ങള്‍ ഉപയോഗിക്കരുതെന്ന രണ്ട് കരാറാണ് മുന്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കിയത്. 1996-ല്‍ പിവി നരസിംഹ റാവു സര്‍ക്കാരും 2005-ല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരുമാണ് ഉത്തരമൊരു ഉടമ്പടി ഉണ്ടാക്കിയതെന്നും അദേഹം പരോക്ഷമായി സൂചിപ്പിച്ചു.
എസ്. ജയശങ്കറിന്റെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതുമുതല്‍ രാജ്യത്തിനെതിരെയുള്ള പ്രസ്താവനകളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇതിന് പിന്നാലെയാണ് നിരായുധരായ ഇന്ത്യന്‍ സൈനികരെ എന്തിനാണ് ചൈനയ്‌ക്ക് മുന്നിലേക്ക് തള്ളിവിട്ടതെന്ന് ട്വിറ്ററിലൂടെ രാഹുല്‍ ചോദ്യമുയര്‍ത്തിയത്. എന്നാല്‍, നെഹ്‌റു കുടുംബവും കോണ്‍ഗ്രസുമാണ് ഈ ഉടമ്പടികള്‍ എല്ലാം ഉണ്ടാക്കിയതെന്നാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: