തിരുവനന്തപുരം: കൊറോണ വൈറസ് പരിശോധനാ ഫലം ഉള്ളവരെ മാത്രം വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഉന്നയിക്കുന്നത് വിമാന കമ്പനികളോടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ കത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പരിശോധനാഫലം ഉള്ളവരെ മാത്രമേ കേരളത്തിലേക്ക് കൊണ്ടുവരൂവെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് വി. മുരളീധരന് നേരത്തെ അറിയിച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുള്ളവരെ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. വിമാനക്കമ്പനികളോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ വിദേശത്തു നിന്ന വരുന്നവര്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഉത്തരവ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വന്ദേഭാരത് മിഷന് വഴി വരുന്നവരും കൊറോണ സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന് സംസ്ഥാനം ആവശ്യം ഉന്നയിച്ചിട്ടുലള്ളത്. ഇത് അംഗീകരിച്ചാല്‍ വന്ദേഭാരത് മിഷന് വഴി പ്രവാസികള്‍ കേരളത്തിലേക്ക് എത്തുന്നതും കുറഞ്ഞേക്കാം.
കേരളത്തിലേക്ക് തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നടപടികളാണ് ഇതെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രവാസികളുടെ മടങ്ങി വരവ് തടയുന്നതിനായി സംസ്ഥാനം മനപ്പൂര്‍വ്വം നൂലാമാലകള്‍ സൃഷ്ടിക്കുകയാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: