കല്‍പ്പറ്റ: പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അനാസ്ഥയാണെന്നും, കോവിഡിന്റെ മറപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ തീവെട്ടി കൊള്ള നടത്തുകയാണെന്നും ബിജെപി.സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ള കുട്ടി പറഞ്ഞു.കോവിഡ് പ്രതിരോധം പരാജയപ്പെട്ടതിലും,കോവിഡിനെ മറയാക്കിയുള്ള അഴിമതിക്കെതിരേയും ബിജെപി ജില്ലാ കമ്മിറ്റി കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പരിശോധനയും ഇല്ലാതെ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ലോക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ നിരന്തരം ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടി നിയമസഭയില്‍ പ്രമേയവും പാസാക്കി. കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനിലൂടെ പതിനായിരക്കണക്കിന് പ്രവാസികള്‍ കേരളത്തില്‍ എത്തി തുടങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞു ഇപ്പോള്‍ പറയുന്നത് മുഴുവന്‍ പരിശോധനകളും കഴിഞ്ഞതിന് ശേഷം സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടു വന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
വിദേശത്ത് കൊറോണ മൂലം മരിക്കുന്ന മലയാളികളെ ഒന്ന് സ്മരിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രി പ്രവാസി സ്നേഹം അഭിനയിക്കുകയായിരുന്നുവെന്നും, മറ്റ് സംസ്ഥാനങ്ങള്‍ ജലവും വൈദ്യുതിയും ജനങ്ങള്‍ക്ക് സൗജന്യമായി നല്കുമ്പോള് കേരള ത്തിലെസര്ക്കാര് വൈദ്യുതി ചാര്‍ജിന്റെ മറവില്‍ സാധാരണ ജനങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എം പൊന്നു, കെ.മോഹന്‍ദാസ്, പ്രശാന്ത്മലവയല്‍, പി.ജി ആനന്ദ്കുമാര്‍, കെ.പി മധു, കെ.ശാന്തകുമാരി, രാധാ സുരേഷ്, വില്ഫ്രഡ്ജോസ്, പി.വി ന്യൂട്ടണ്‍, ദീപു. പി.കെ, സുബ്രഹ്മണ്യന്.കെ, ലളിതാവല്സന്, കെ.ബി മദന്‍ലാല്‍, ടി.എം സുഭീഷ്, ജിതിന്‍ഭാനു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: