ബത്തേരി: പ്രവൃത്തി തുടങ്ങി ഒരു വര്‍ഷമായിട്ടും മണിച്ചിറമലവയല് റോഡ് നവീകരണം പൂര്‍ത്തിയായില്ല.റോഡ് പ്രവൃത്തിക്കു മറവില്‍ ക്രമക്കേടുകള്‍ നടക്കുന്നതായും ആരോപണമുണ്ട്. മണിച്ചിറയില്നിന്നു മലവയലിലേക്കുള്ള റോഡ് അഞ്ചര മീറ്റര്‍ വീതിയിലാണ് നവീകരിക്കുന്നത്.
കുത്തിപ്പൊളിച്ച റോഡില്‍ യാത്രചെയ്യാന്‍ പ്രയാസപ്പെടുകയാണ് ജനങ്ങള്‍.കുറ്റമറ്റ സര്‍വേ നടത്താതെ റോഡ് നവീകരണത്തിനായി സ്ഥലമെടുക്കുന്നതു ചെറുകിടപരിമിത കൈവശക്കാരുടെ ഭൂമി നഷ്ടമാകുന്നതിനു കാരണമാകുകയാണ്. വഴിയോരത്തെ വൈദ്യുതിക്കാലുകള് മാറ്റി സ്ഥാപിക്കുന്നതിലും ക്രമക്കേട് ഉണ്ടെന്നു പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു. റോഡുപണി അടിയന്തിരമായി പൂര്‍ത്തിയാക്കി യാത്രാദുരിതത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.നവീകരണം നടക്കുന്ന മണിച്ചിറ മലവയല്‍ റോഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: