ബെംഗളൂരു: കാന്തം വിഴുങ്ങിയ രണ്ടു വയസുകാരിയെ അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. സക്ര ആശുപത്രിയിലാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രീയ നടന്നത്. മേയ് 24നാണ് സംഭവം. കളിക്കിടെ രണ്ടു കാന്തം വിഴുങ്ങിയ രണ്ടു വയസുകാരിയെ സക്ര ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എക്സ റേ എടുത്ത് എവിടെയാണ് കാന്തമുള്ളതെന്ന് ഉടനെ കണ്ടെത്തി. രണ്ടു കാന്തമായിരുന്നു കുട്ടി വിഴുങ്ങിയത്. രണ്ടു കാന്തവും കുടലില്‍ ഒട്ടിചേര്‍ന്ന നിലയിലായിരുന്നു.
കൂടുതല്‍ സമയം കാന്തം വയറില്‍ തങ്ങിനിന്നാല്‍ ജീവന് തന്നെ അപകടത്തിലാകുമായിരുന്നുവെന്നും അതിനാല്‍ അടിയന്തരമായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നും പിഡീയാട്രിക് വിഭാഗം സര്ജന് ഡോ. അനില്‍ കുമാര്‍ പുര പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിലേക്ക് മടങ്ങിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: