കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര് കുവൈത്തില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്.
തിക്കോടി സ്വദേശി (44)- ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്ന നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കൊയിലാണ്ടി സ്വദേശി (52) ജൂണ്‍ 10 ന് സൗദി- കരിപ്പൂര്‍ വിമാനത്തില്‍ കോഴിക്കോട് എത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
കാവിലുംപാറ സ്വദേശി (55) ജൂണ്‍ 10 ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തി കെ.എസ്.ആര്.ടി.സി ബസ്സിലാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഉണ്ണികുളം സ്വദേശി (29) ജൂണ്‍ 13 ന് കുവൈത്ത്- കൊച്ചി വിമാനത്തില്‍ വന്ന്, കെ.എസ്.ആര്.ടി.സി ബസ്സില്‍ നാട്ടിലെത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
തുറയൂര്‍ സ്വദേശി (49). ജൂണ്‍ 14 ന് കുവൈത്ത്- കൊച്ചി വിമാനത്തില്‍ വന്ന്, കെ.എസ്.ആര്.ടി.സി ബസ്സില്‍ കോഴിക്കോട് എത്തി. തുടര്‍ന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. അരക്കിണര്‍ സ്വദേശി (41) ജൂണ്‍ ഒന്നിന് കുവൈത്തില്‍നിന്ന് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ ആയിരുന്നു. 11 കോഴിക്കോട് സ്വദേശികളും മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടെ 14 പേര് ഇന്ന് രോഗമുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: