ഫിനിക്സ്: ടാറ്റാ കണ്സല്ട്ടന്സിയില് കാമ്പസ് സെലക്ഷന് കിട്ടിയ അര്ജ്ജുന് ഇനി ജോലി പോകില്ല. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പിന്തുണ സഹായമായി. ഡിസംബറില്‍ ജോലിയില്‍ പ്രവേശിക്കാം.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ്ഗ് ചെമ്മട്ടുമേല് സ്വദേശിയായ ജി അര്‍ജ്ജുന്റെ മികവ് പരിഗണിച്ചാണ് ടിസിഎസ് തെരഞ്ഞെടുത്തത്. ജോലിയ്ക്ക് ചേരും മുന്‍പ് മൂന്നു മാസത്തെ പ്രീ കോഴ്സ് പൂര്‍ത്തിയാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി തന്നെ പരിശീലനം നല്‍കുകയായിരുന്നു ഇതുവരെ. കൊറോണ വന്നതോടെ സ്ഥിതി മാറി. വീട്ടിലിരുന്ന് ഓണ്‍ ലൈനായി പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മതി എന്നായി.
സാമ്പത്തിക മായി പിന്നാക്കം നില്ക്കുന്ന അര്ജ്ജുനന് സ്വന്തമായി കമ്പ്യുട്ടറോ ലാപ് ടോപോ ഇല്ല. വാങ്ങാനുള്ള പാങ്ങും ഇല്ല. ചെറിയ കടയില്‍ എടുത്തുകൊടുക്കല്‍ ജോലി ചെയ്യുന്ന അച്ഛന് ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയും പോയി. കൈയില്‍ കിട്ടിയ ജോലിഭാഗ്യം കൈവിടുന്ന അവസ്ഥ. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സതീഷ് അമ്പാടിയുടെ ശ്രദ്ധയില്‍ പെട്ടു. സംഘടനയുടെ കേരളത്തിലെ കോര്‍ഡിനേറ്റര്‍ പി ശ്രീകുമാറുമായി ബന്ധപ്പെട്ട് അര്ജ്ജുനെകുറിച്ചുള്ള വിശദവിവരം അറിയുകയും പുതിയൊരു ലാപ്ടോപ് വാങ്ങാന്‍ പണം നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: