തിരുവന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളും ഹൈടെക് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിത ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.
14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിലവിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും നല്‍കും
















