കൊച്ചി : കൊറോണ ഭീതിയില്‍ നിലനില്‍ക്കേ മാസ്കും സാനിറ്റൈസറും ഒഴികെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ സംസ്ഥാനത്തെ പോലീസ്. ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ നിരത്തുകളിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ക്കിടയില്‍ ജോലി ചെയ്യേണ്ടി വരുന്ന പോലീസുകാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം പോലും പോലീസ് സറ്റേഷനുകളില്‍ ഇല്ലാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ പോലീസുകാരുടെ അവസ്ഥയാണിത്. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജോലിക്ക് പോകുന്ന ജനങ്ങള്‍ ശാരീരിക ഊഷ്മാവ്, മാസ്ക്, സാമൂഹിക അകലം പാലിക്കണം എന്ന് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ നിരന്തരം പറയുമ്പോഴാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കായി ഒരു സുരക്ഷാ സംവിധാനവും നടപ്പിലാക്കാത്തത്.
ഏതെങ്കിലും പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനു കൊറോണ സ്ഥിതീകരിക്കപ്പെട്ടാല്‍ സ്റ്റേഷന് പരിധിയില്‍ വരുന്ന നിരവധി പേര് ക്വാറിന്റീനില്‍ പോകേണ്ടിവരും. പോലീസുകാര്‍ നിരന്തരം കോടതിയിലും, പത്രക്കാരുമായും, നഗരസഭ ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ പ്രധാന വകുപ്പുകളില്‍ പെടുന്ന പോലീസ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറുന്നതിനുമുമ്പ് അവരുടെ ശരീര ഊഷ്മാവ് പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇതര സംസ്ഥാനക്കാരെ നാട്ടിലേക്ക് വിടുന്നതിനു മേല്‍നോട്ടം വഹിക്കുന്നത് പോലീസുകാരാണ്. ഇത് കൂടാതെ പൊതു ജനങ്ങളുമായി ഏറ്റവും കൂടുതല്‍ ഇടപെഴകുന്നതും ഇവരാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന ഇവര്‍ക്കും അടിസ്ഥാന സുരക്ഷാ സംവിദാനങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: