ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ചവരെല്ലാം സൈന്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുവെന്ന് ഇന്ത്യയുടെ സര്വ്വസൈന്യാധിപന്. ധീരയോദ്ധാക്കളുടെ ധീരതയ്ക്കും ത്യാഗത്തിനും മുന്നില്‍ ശിരസ്സ് കുനിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
ഗാല്‍വാന്‍ വാലിയില്‍ വീരമൃത്യുവരിച്ചവരെല്ലാം സൈന്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. ഇവരുടെ ധീരകൃത്യം രാജ്യത്തിന്റെ സ്മരണകളില്‍ അടയാളപ്പെടും. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനായി ജീവത്യാഗം നടത്തിയ യോദ്ധാക്കളുടെ ധീരതയ്ക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നുവെന്നാണ് അദേഹം ട്വീറ്റ് ചെയ്തത്.
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാല്‍, പ്രകോപനം അരുത്, അങ്ങനെ ഉണ്ടായാല്‍ തക്ക മറുപടി നല്കാന് കഴിവുള്ള രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തയിലെ ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗം വെറുതേ ആകില്ലെന്നും മോദി. മുഖ്യമന്ത്രിമാരുമായുള്ള വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ഏതു പ്രതിസന്ധിയേയും ഒറ്റക്കെട്ടായി നേരിടാന്‍ ഭാരതീയര്‍ക്ക് അറിയാമെന്നും മോദി. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണാര്‍ത്ഥം രണ്ടുമിനിറ്റ് മൗനം ആചരിച്ചാണ് യോഗം തുടങ്ങിയത്.
അതേസമയം,ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.. ജൂണ്‍ 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് യോഗം. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും യോഗം. എല്ലാ പാര്‍ട്ടികളുടേയും ദേശീയ അധ്യക്ഷന്മാരെ യോഗത്തിനായി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: