കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ കന്നട മീഡിയം ക്ലാസുകള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ സൗകര്യമൊരുക്കി. കൈറ്റ് കാസര്‍കോട് ആരംഭിച്ച യൂ ട്യൂബ് ചാനലിലൂടെയാണ് വീഡിയോ ക്ലാസുകള്‍ ലഭ്യമാക്കുന്നത്. വിലാസം www.youtube/c/kitekasaragod. ചാനലിന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ 11 ന് നിര്‍വ്വഹിക്കും.
ഇതിനാവശ്യമായ വീഡിയോ ക്ലാസുകളുടെ നിര്‍മ്മാണം കൈറ്റിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടന്നുവരുന്നു. സമഗ്ര ശിക്ഷ കേരള, ഡയറ്റ് കാസര്‍കോട് എന്നിവയുടെ അക്കാദമിക പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കൂടാതെ കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ 46 നമ്പര്‍ ചാനലിലും ഇത് ലഭ്യമാവുക. ജില്ലയിലെ മുഴുവന്‍ കേബിള്‍ നെറ്റ് വര്‍ക്കിലും ഈ ചാനല്‍ ലഭ്യമാവും. അര മണിക്കൂര്‍ വീതമുള്ള എപ്പിസോഡുകളായാണ് ഓരോ ക്ലാസും ചിത്രീകരിച്ചിരിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓരോ ക്ലാസിനും പ്രതിദിനം രണ്ട് വിഷയങ്ങള്‍ വീതം സംപ്രേഷണം ചെയ്യും. പ്രൈമറി വിഭാഗത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലായി യു പി, എല്‍ പി ക്ലാസുകളുടെ വിഷയങ്ങള്‍ മാറി മാറി സംപ്രേഷണം ചെയ്യും. ആദ്യ ദിനം ഹൈസ്കൂള്‍, യുപി ക്ലാസുകളാണ് ലഭ്യമാകുക.
ഇന്ന് രാവിലെ 11 ന് പത്താക്ലാസുകാര്‍ക്ക് ഫിസിക്സ്, 11.30 ന് കെമിസ്ട്രി, ഉച്ചയ്ക്ക് 12 ന് ഒന്‍പതാം ക്ലാസുകാര്‍ക്ക് ഫിസിക്സ്, 12.30 ന് സോഷ്യല്‍ സയന്‍സ്, ഉച്ചയ്ക്ക് ഒന്നിന് എട്ടാം ക്ലാസുകാര്‍ക്ക് ബയോളജിയും 1.30 ന് കന്നടയും ഉച്ചയ്ക്ക് രണ്ടിന് അഞ്ചാം ക്ലാസുകാര്‍ക്ക് ഗണിതവും 2.30 ന് ആറാം ക്ലാസുകാര്‍ക്ക് കന്നട ബിടിയും മൂന്ന് മണിക്ക് ഏഴാം ക്ലാസുകാര്‍ക്ക് ബേസിക് സയന്‍സും ആണ് സംപ്രേക്ഷണം ചെയ്യുന്നത്. 3.30 മുതല്‍ ക്ലാസുകള്‍ പുന സംപ്രേക്ഷണം ചെയ്യും. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി കേരള വിഷന്‍ നെറ്റ്വര്ക്കില് ഒരു പ്രത്യേക ചാനല്‍ തന്നെ ആരംഭിക്കുന്നതിന് ധാരണയായി. കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ 46 നമ്പര്‍ ചാനലിലാണ് ഇത് ലഭ്യമാവുക. ജില്ലയിലെ മുഴുവന്‍ കേബിള്‍ നെറ്റ് വര്‍ക്കിലും ഈ ചാനല്‍ ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: