കോഴിക്കോട്: ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായുള്ള സാനിറ്റൈസറും അപ്രത്യക്ഷമാകുന്നു കടകള്‍,ബാങ്ക് എടിഎമ്മുകള്‍ തുടങ്ങി സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളില്‍ സ്ഥാനം പിടിച്ച സാനിറ്റൈസറുകളാണ് അപ്രത്യക്ഷമാകുന്നത്. ഓര്‍മ്മക്കായി ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. ജനങ്ങളും മറന്ന്തുടങ്ങിയത് ഉടമകള്‍ക്ക് ആശ്വാസമാവുകയാണ്.
ചിലയിടങ്ങളില്‍ ഗുണമേന്മ തീരെയില്ലാത്ത സാനിറ്റൈസറും വാങ്ങിവെക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഇടപെടുന്ന എല്ലായിടത്തും കൈകഴുകാനുള്ള സംവിധാനമോ, സാനിറ്റൈസറോ വെയ്ക്കണമെന്നത് നിര്‍ബന്ധമാണെങ്കിലും ഇത് ഒഴിവാക്കുന്നതോടെ വൈറസിന്റെ വ്യാപന ഭീഷണി വര്‍ദ്ധിക്കുകയാണ്.സാനിറ്റൈസര്‍, കൈ കഴുകല്‍ സംവിധാനങ്ങള്‍ നിലച്ചതോടെ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.
നിയമനടപടി സ്വീകരിക്കുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: