ചെറുതോണി: കാട്ടുപന്നി ശല്ല്യത്തിന് പിന്നാലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തി കൃഷിയിടത്തില്‍ അജ്ഞാത ജീവിയുടെ കാല്പാടുകള്. പുലിയുടെ കാല്പാടെന്ന ആശങ്കയില്‍ താന്നി കണ്ടത്ത് കര്‍ഷകര്‍ ഭീതിയിലായി.
തിങ്കളാഴ്ച്ച രാവിലെയാണ് തടത്തില്‍ ബിജു, ആശാരി കുടിയില്‍ ജെയ്സണ്‍ എന്നിവരുടെ പുരയിടത്തില്‍ അജ്ഞാത ജീവിയുടെ കാല് പാടുകള്‍ കണ്ടത്. ഇഞ്ചികണ്ടത്തിലും പരിസരങ്ങളിലുമായി പതിഞ്ഞ കാല്‍പ്പാടുകള്‍ വലിപ്പമേറിയതായിരുന്നു. പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ സാമ്യമുള്ള കാല് പാടുകള്‍ കര്‍ഷകരെ ആശങ്കയിലാഴ്ത്തി.
സമീപ മേഖലയിലെ കൃഷിയിടങ്ങളില്‍ ജനവാസം ഇല്ലാത്തതാണ്. ഈ മേഖലയില്‍ പുലി ഉള്‍പ്പെടെയുള്ള ജീവികളുടെ സാമീപ്യം ഉണ്ടെന്ന ആശങ്കയില്‍ കര്‍ഷകര്‍ വനം വകുപ്പുമായി ബന്ധപെട്ടു. നഗരംപാറ റെയ്ഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സലീം പി.കെയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
മഴ പെയ്തതിനാല്‍ വ്യക്തമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ശേഖരിക്കാനായില്ല. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം ആശങ്ക പെടുത്തുന്നതായി കര്‍ഷകര്‍ പറഞ്ഞു. പൂച്ച പുലിയാവാം ഇതെന്ന സംശയവും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: