കൊച്ചി: രണ്ടാമത്തെ ദിവസവും ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജൂണ്‍ 11ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 38, 39, 47, 52 എന്നിങ്ങനെ വയസുള്ള ആലുവ സ്വദേശികള്‍, 35 വയസുള്ള കുന്നുകര സ്വദേശി, അതേ വിമാനത്തിലെത്തിയ 40 വയസുള്ള ആയവന സ്വദേശി, അദ്ദേഹത്തിന്റെ 4 വയസും, 6 വയസുമുള്ള കുട്ടികള്‍. മെയ് 29ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 26 വയസുള്ള എളമക്കര സ്വദേശി, ജൂണ്‍ 5ന് ദോഹ-കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള കുന്നത്തുനാട് സ്വദേശി, ജൂണ്‍ 4ന് അബുദാബി- തിരുവനന്തപുരം വിമാനത്തിലെത്തിയ 53 വയസുള്ള എടക്കാട്ടുവയല്‍ സ്വദേശിനി, മെയ് 31ന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 26 ന് കുവൈറ്റ്-കരിപ്പൂര്‍ വിമാനത്തിലെത്തിയ 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 29ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി രോഗമുക്തി നേടി. ഇന്ന് 792 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 450 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,995 ആണ്. ഇതില്‍ 10,283 പേര് വീടുകളിലും 505 പേര് കൊറോണ കെയര്‍ സെന്ററുകളിലും, 1207 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്നലെ 14 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളേജ്-7, പറവൂര്‍ താലൂക്ക് ആശുപത്രി- 3, സ്വകാര്യ ആശുപത്രികള്‍-4. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 16 പേരെ ഡിസ്ചാര്‍ജ് ചെയ്തു.•ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 120 ആണ്.
കളമശേരി മെഡിക്കല്‍ കോളേജ് -48, കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-3, പറവൂര്‍ താലൂക്ക് ആശുപത്രി- 3, അങ്കമാലി അഡ്ലക്സ്- 39, ഐഎന്‍എച്ച്എസ് സഞ്ജീവനി- 5, സ്വകാര്യ ആശുപത്രികള്‍ – 21. ജില്ലയിലെ ആശുപത്രികളില്‍ കൊറോണ സ്ഥിരീകരിച്ച് 95 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡ്ലക്സിലുമായി 90 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ അഞ്ചുപേരുമാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിന്ന് 78 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇനി 243 ഫലങ്ങളാണ് ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: