തിരുവനന്തപുരം: മതപ്രബോധകനും ജമാത്തെ ഇസ്ലാമി പരമാധികാര സഭയിലെ അംഗവുമായ കെ.എം. റിയാലു അന്തരിച്ചത് ജൂണ്‍ എട്ടിന്. എഴുത്തുകാരി മാധവിക്കുട്ടിയടക്കം ആയിരം പേരെ മതം മാറ്റി ഇസ്ലാമാക്കിയ വ്യക്തിയാണ് റിയാലു. റിയാലുവിന്റെ മരണത്തിനു പിന്നാലെ ജമാഅത്ത് ഇസ്ലാമിയോട് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. രാധാകൃഷ്ണന്‍. മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് അധികമാരും റിയാലുവിന്റെ പേര് കേട്ടിട്ടില്ല. കേട്ട പേരുകള്‍ ആകട്ടെ ഈ മതം മാറ്റവുമായി കൃത്യമായ ബന്ധമില്ലാത്തവരും ആയിരുന്നു. താന്‍ കൃഷ്ണനുമായിട്ടാണ് ഇസ്ലാമിലെത്തിയത് എന്നു കരുതുന്ന മാധവിക്കുട്ടിക്ക് മനം മാറ്റം ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. അപ്പോള്‍, മാധവിക്കുട്ടിയുടെ മതംമാറ്റ കാരണം എന്തായിരുന്നു? ജമാഅത്തെ ഇസ്ലാമി അക്കാര്യം വിശദമാകുമെന്ന് പ്രതിക്ഷിക്കുന്നെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മാധവിക്കുട്ടിയെ ഇസ്ലാമാക്കിയത് കെ. എം. റിയാലു. മാധവിക്കുട്ടിയുടെ മതംമാറ്റ കാരണം എന്തായിരുന്നു? ജമാഅത്തെ ഇസ്ലാമി അക്കാര്യം വിശദമാക്കണം. മാധവിക്കുട്ടിയടക്കം ആയിരം പേരെ മതം മാറ്റി ഇസ്ലാമാക്കിയ കെ.എം. റിയാലു ജൂണ്‍ എട്ടിന് അന്തരിച്ചു. സ്വര്‍ഗ്ഗവാസത്തിനു പോയി എന്നും പറയാം. കാരണം അനിസ്ലാമികളായ കാഫ്റിങ്ങളെ സത്യവേദമായ ഇസ്ലാമിലെത്തിക്കുന്നവന് സ്വര്‍ഗ്ഗവാസം ഉറപ്പാണെന്നും ഖുര്‍-ആന്‍ പറയുന്നു.
മതപ്രബോധകനും ജമാത്തെ ഇസ്ലാമി പരമാധികാര സഭയിലെ അംഗവുമായിരുന്നു അദ്ദേഹം. 1979ല്‍ ഇറാനിലെ അയാത്തുള്ള ഖുമേനിയില്‍ നിന്നും ഇസ്ലാമിക വിപ്ലവത്തില്‍ വിദഗ്‌ദ്ധ പരിശീലനം നേടിയിട്ടുണ്ട്. അതിനു ശേഷം 1980ല്‍ കുവൈത്തില്‍ എത്തിയപ്പോള്‍ കുവൈത്ത് സര്‍ക്കാര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് നാടുകടത്തി.
ജമാഅത്തെ ഇസ്ലാമിന് വേണ്ടി, മാധ്യമം പത്രം തുടങ്ങിയതും എസ് ഐ ഒ എന്ന വിദ്യാര്‍ത്ഥി സംഘടന ഉണ്ടാക്കിയതും ജി ഐ ഒ എന്ന വനിത സംഘടന ഉണ്ടാക്കിയതും റിയാലുവിന്റെ നേതൃത്വത്തിലായിരുന്നു. ശാസ്ത്രവിചാരവേദി, സത്യസരണി എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകരില്‍ ഒരാള്‍. തമിഴ്നാട്ടിലെ അബ്ദുല്ല അടിയാര്‍, കൊടിക്കല്‍ ചെല്ലപ്പ എന്നിവരെ മതം മാറ്റിയതും റിയാലു തന്നെ.
അറബി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്ന റിയാലു, ‘അറിയപ്പെടാത്ത മാധവികുട്ടി’ എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചിട്ടുണ്ട്. അന്താരാഷ്‌ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക മത പരിവര്‍ത്തന സംഘങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു റിയാലുവിന്. ദോഷം പറയരുത്, റിയാലു മതം മാറ്റിയ ഒരാള്‍ക്കും അതിന്റെ പേരില്‍ നഷ്ടം ഉണ്ടായിട്ടില്ല. ഓരോരുത്തനും അവര് അര്‍ഹിക്കുന്ന വിധം ആളും അര്‍ത്ഥവും നല്‍കി അദ്ദേഹം അവരെ സംരക്ഷിച്ചിട്ടുണ്ട്.
പക്ഷേ, മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് അധികമാരും റിയാലുവിന്റെ പേര് കേട്ടിട്ടില്ല. കേട്ട പേരുകര്‍ക്ക് ആകട്ടെ ഈ മതം മാറ്റവുമായി കൃത്യമായ ബന്ധമില്ലാത്തവരും ആയിരുന്നു. താന്‍ കൃഷ്ണനുമായിട്ടാണ് ഇസ്ലാമിലെത്തിയത് എന്നുകരുതുന്ന മാധവിക്കുട്ടിക്ക് മനം മാറ്റം ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. അപ്പോള്‍, മാധവിക്കുട്ടിയുടെ മതംമാറ്റ കാരണം എന്തായിരുന്നു? ജമാഅത്തെ ഇസ്ലാമി അക്കാര്യം വിശദമാകുമെന്ന് പ്രതിക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: