ന്യൂദല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നതെന്ന് ഉടന്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ. അതിര്‍ത്തിയില്‍ യുദ്ധസമാനാമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അടിയന്തര പ്രസ്താവനയുമായി സിപിഎം രംഗത്തെത്തിയരിക്കുന്നത്. എല്ലാക്കാലത്തും കമ്മ്യൂണിസ്റ്റ് ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പിബിയുടെ അടിയന്തര ഇടപെടല്‍ കൂടുതല്‍ സംശയത്തോടെയാണ് കാണുന്നത്.
ലഡാക്ക് അതിര്‍ത്തിയില്‍ വാസ്തവത്തില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആധികാരിക പ്രസ്താവന ഇറക്കണം. യഥാര്‍ഥ നിയന്ത്രണരേഖയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രക്രിയ പുരോഗമിക്കവെ ഗാല്‍വാന്‍ താഴ്വരയില് ഏറ്റുമുട്ടലുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും സിപിഎം പറയുന്നു. ഇന്നലത്തെ സംഭവത്തില്‍ ഇരുപക്ഷത്തും ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കണം. അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താനായി അംഗീകരിക്കപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തില്‍ ഇരുസര്‍ക്കാരുകളും ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും സേനപിന്മാറ്റം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: