തൃശ്ശൂര്‍: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ ഹൃദായഘാതത്തെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് ഹൃദായഘാതമുണ്ടായ ഇദ്ദേഹത്തെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നിലവില്‍ സച്ചി വെന്റിലേറ്ററിലാണ്. ആരോഗ്യസ്ഥിതിയെ കുറിച്ച് രണ്ട് മൂന്നു ദിവസം കഴിയാതെ കൂടുതല്‍ ഒന്നും പറയാനാക്കില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. നടുവിന് ഒരു ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് ഹൃദയാഘാതം ഉണ്ടായത് തുടര്‍ന്ന് നില വഷളാവുകയായിരുന്നു.
അടുത്തിടെ തുടര്‍ച്ചായായി രണ്ടു ഹിറ്റുകള്‍ക്ക് സൃഷ്ടിച്ച വ്യക്തിയാണ് സച്ചി. തിരക്കഥ ഒരുക്കിയ ഡ്രൈവിങ്ങ് ലൈസന്സിന്റ വിജയാരവം ഒടുങ്ങുന്നതിന് മുന്‍പുതന്നെ രചനയും സംവിധാനവും നിര്‍ഹിച്ച അയ്യപ്പനും കോശിയും ബോക്സ് ഓഫീസില്‍ ഇളക്കം തീര്‍ത്തു. 2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമായിരുന്നു സച്ചിയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം.
തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവായി. ദിലീപ് നായകനായ രാമലീലയുടെ തിരക്കഥ സച്ചിയുടേതാണ്.പൃഥ്വിരാജ് ബിജുമേനോന് ഒന്നിച്ച ‘അനാര്‍ക്കലി’ ആയിരുന്നു സംവിധായകനായി സച്ചി അരങ്ങേറ്റം കുറിച്ച ചിത്രം. രാമലീല, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: