വെഞ്ഞാറമൂട്: ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠിക്കാന്‍ കഴിയാത്ത നിര്‍ധന മുസ്ലിം കുടുംബത്തിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്കി നെടുമങ്ങാട് കരിപ്പൂര്‍ ഭദ്രകാളി ക്ഷേത്രം. വാമനപുരം പഞ്ചായത്തില്‍ ആനച്ചല്‍ വാര്‍ഡില്‍ മൂന്ന് വിദ്യാര്‍ഥികളുള്ള നിര്‍ധന കുടുംബത്തിനാണ് നെടുമങ്ങാട് കരിപ്പൂര്‍ ഭദ്രകാളി ക്ഷേത്രം ടെലിവിഷന്‍ നല്‍കിയത്.
ടെലിവിഷന്‍ നല്കിയതോടോപ്പം പതിനഞ്ചോളം നിര്‍ധന വിദ്യാര്ഘികള്ക്ക് ബുക്ക് വിതരണവും ക്ഷേത്രം ട്രസ്റ്റ് നല്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠിക്കാന്‍ കഴിയാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കാണ് കരിപ്പൂര്‍ ഭദ്രകാളി ക്ഷേത്രവും ഓണ്‍ലൈന്‍ ചാരിറ്റബിള്‍ ഗ്രൂപ്പും ജനമൈത്രി പോലീസും ചേര്‍ന്ന് പഠനസൗകര്യം ഒരുക്കിയത്.
വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുട്ടികളുടെ വീട്ടിലെത്തി ടിവി കൈമാറി. ഒപ്പം കേബിള്‍ കണക്ഷനു വേണ്ട സൗകര്യവും ചെയ്തു കൊടുത്തു. വാമനപുരം ആനച്ചല്‍ നിവാസികളായ മൂന്നു കുട്ടികളാണ് ഓണ്‍ലൈന്‍ പഠനം മുടങ്ങി വിഷമത്തിലായത്. പ്ലസ്ടു വിന് പഠിക്കുന്ന ഇരട്ടകളായ പെണ്മക്കളും നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനും അടങ്ങുന്ന കുടുംബം ചുമര് ഇടിഞ്ഞു തകര്‍ന്ന വീടിനുള്ളിലാണ് താമസിക്കുന്നത്.
വളരെ ദുരിതത്തിലാണ് ഇവരുടെ ജീവിതം. തൊഴിലുറപ്പിനു പോയി കിട്ടുന്ന വരുമാനം അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. കുട്ടികളുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: