ലഡാക്ക്: പ്രശ്നപരിഹാരത്തിന് എല്ലാം ഉപാധികളും അംഗീകരിച്ച ശേഷവും അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം. ഇന്നലെ രാത്രി ഗാല്‍വാന്‍ താഴ് വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനിക കേണലും രണ്ടു ജവാന്മാരും വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. സമവായ നീക്കത്തിന്റെ ഭാഗമായ ഗല്‍വാന്‍ താഴ് വരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘര്‍ഷമാണ് ഇരുസൈന്യത്തിന്റെയും ഉദ്യോഗസ്ഥര്‍ക്കും ജീവന് നഷ്ടമാകുന്ന സംഭവമാണ് വഴിമാറിയത്. അതേസമയം, സംഘര്‍ഷത്തിന്റെ ഭാഗമായി വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും സേന വ്യക്തമാക്കി. കല്ലേറും മറ്റുരീതിയിലുള്ള ഏറ്റുമുട്ടലുമാണ് ഉണ്ടായത്. ഇതാണ് സൈനികരുടെ മരണത്തിന് കാരണമായത്. അതേസമയം, ഇന്ത്യ വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കരുതെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.
ഇന്ത്യയുമായി ഇനി ഒരു പ്രശ്നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു. സൈനിക ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച് നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കില്‍ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്‍വലിച്ചിരുന്നു.
മെയ് ആദ്യമാണ് ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 3 കിലോമീറ്റര്‍ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. പാംഗോങ് ട്സോയിലെ മലനിരകളില്‍ ഇന്ത്യയുടെ പതിവ് പട്രോളിങ് ചൈന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ഇന്ത്യ ചെറുത്തു. ചൈനീസ് സേന പിന്മാറിയാല് തങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിലപാടും സ്വീകരിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: