കാലാപാനി നദീതടത്തിന്റെ തെക്കന്‍ പ്രദേശമാണിത്. ഉത്തരാഖണ്ഡിലാണിത്. 14 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖല. ഉത്തരാഖണ്ഡിലെ പിത്തോറഗഡിലുള്ള പ്രദേശത്തിനു മേല്‍ 98ലാണ് നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്നത്. ഇത് തങ്ങളുടെ ദാര്‍ച്ചുല ജില്ലയിലാണെന്നാണ് അവരുടെ വാദം. ഇക്കാരണത്താല്‍ നേപ്പാളിനുണ്ടാായ ചില ചില്ലറ പ്രശ്നങ്ങള്‍ ചൈന കഴിയുന്നത്ര ഊതി വീര്‍പ്പിക്കുകയാണ് ഉണ്ടായത്.
തര്‍ക്കം നിലനിന്നിരുന്ന മൂന്ന് പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയിരുന്നു. ഇതിന് കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റ് അനുമതിയും നല്കി.
ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന കാളി നദിയുടെ പോഷക നദിയാണ് കാലാപാനി. കാലാപാനി താഴ്വരയുടെ മുകളിലുള്ള ചുരമാണ് ലിപുലേഖ്. ഇന്ത്യയുടെ കൈലാസ മാനസരോവര്‍ തീര്‍ഥാടന പാത ഇതിലൂടെയാണ് പോകുന്നത്. ടിബറ്റിലേക്കുള്ള വാണിജ്യപാതകളില്‍ ഒന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: