ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ പുതിയ കൊറോണ വൈറസ് ക്ലസ്റ്റര്‍ രൂപപ്പെട്ടതോടെ കൂടുതലിടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്ധനവുണ്ടായതോടെയാണിത്.
ബീജിങ്ങിലെ ഒരു ഭക്ഷ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് 75 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഇന്നലെ മാത്രം 49 പേര്‍ക്ക് സ്ഥിരീകരിച്ചു. ബീജിങ്ങിലെ യുക്വാന്ഡോങ് മൊത്ത വ്യാപാര കേന്ദ്രത്തിലും വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ബീജിങ്ങിലെ ഷിന്‍ഫാദി ഭക്ഷ്യമാര്‍ക്കറ്റിലെ മുഴുവന്‍ തൊഴിലാളികളെയും പരിശോധനയ്ക്ക് വിധേയരാക്കുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും പരിശോധിക്കുന്നുണ്ട്.
പല നഗരങ്ങളും ബീജിങ്ങിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഇതിനോടകം തന്നെ കൂടുതല്‍ സ്ഥലങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ലിയോണിങ്, ഹെബേയ് പ്രവിശ്യകളിലാണ് രോഗ വ്യാപനമുണ്ടായത്. വൈറസ് സ്ഥിരീകരിച്ചവരെല്ലാം ബീജിങ്ങിലെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ്. ഇതോടെ ബീജിങ്ങില്‍ പരിശോധന ശക്തമാക്കി. മാര്‍ക്കറ്റിനോട് ചേര്‍ന്ന പ്രദേശത്തെ 46,000 പേരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 10,000 പേരെയാണ് ഇതുവരെ പരിശോധിച്ചത്. ഇത് കൂടാതെ മെയ് 30 മുതല്‍ മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയ 29,000ലധികം പേരെയും പരിശോധനയ്ക്ക് വിധേയരാക്കി. നിലവില്‍ മാര്‍ക്കറ്റിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ചൈനയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 83,180. 4,634 പേരാണ് മരിച്ചത്. ചികിത്സയിലുള്ള 177 പേരില്‍ ആരുടെയും നില ഗുരുതരമല്ല.
രോഗമുക്തര്‍ 41.13 ലക്ഷം
ആഗോള തലത്തില്‍ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 41.37 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം 31,320 പേര്‍ക്ക് രോഗം ഭേദമായി. 34,40,386 പേര് ചികിത്സയിലുണ്ട്. ഇതില്‍ 54,461 പേരുടെ നില ഗുരുതരം. ലോകത്തെ ആകെ ബാധിതര്‍ 80,13,919 ലക്ഷം പേര്. 4,35,988 പേര് മരിച്ചു.
അതിര്‍ത്തികള്‍ തുറന്ന് ജര്‍മനിയും ഫ്രാന്‍സും
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ച അതിര്‍ത്തികള്‍ തുറന്ന് ജര്‍മനിയും ഫ്രാന്‍സും. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിയാണ് ഇരു രാജ്യങ്ങളും തുറന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളുമായുള്ള അതിര്‍ത്തി ജൂലൈ ഒന്നിന് തുറക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. അതിര്‍ത്തി തുറന്ന സാഹചര്യത്തില്‍ എല്ലാവരും വേനലവധി ആഘോഷിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് പറഞ്ഞു. എന്നാല്‍, ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയുമാവണം ആഘോഷമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായുള്ള അതിര്‍ത്തി ജൂണ്‍ 21ഓടെ തുറക്കുമെന്ന് സ്പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അറിയിച്ചു. സ്പെയ്ന്‍ മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി അതിര്‍ത്തികള്‍ തുറന്നാലും സ്പെയ്നിലേക്കുള്ള അതിര്‍ത്തി ജൂലൈ ഒന്നു വരെ തുറക്കില്ലെന്ന് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ 1,87,671 പേര്‍ക്കാണ് ജര്‍മനിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 8,870. 1,72,600 പേര് രോഗമുക്തരായി. ചികിത്സയിലുള്ളത് 6,201 പേര്. 447 പേര് ഗുരുതരാവസ്ഥയിലാണ്. ഫ്രാന്‍സില്‍ 1,57,220 പേരാണ് വൈറസ് ബാധിതരായത്. ഇതില്‍ 72,859 പേര് രോഗമുക്തരായി. 55,000ത്തോളം പേര് ചികിത്സയിലുണ്ട.് ആകെ മരണം 29,407. ആഗോള തലത്തില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് സ്പെയ്ന്‍. കഴിഞ്ഞ ദിവസവും മുന്നൂറിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ബാധിതര്‍ 2,91,008. ആകെ മരണം 27,136.
അമേരിക്ക
ലോകത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളായത് 20,000ലധികം പേര്. ആകെ ബാധിതര്‍ 21,62,228. 331 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,17,858. കാലിഫോര്‍ണിയയില്‍ മാത്രം 2,615 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ ദിനംപ്രതി വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കാലിഫോര്‍ണിയയില്‍ ഇതുവരെ 1,52,882 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5,089.
ടെക്സാസ്, ഫ്ളോറിഡ, നോര്‍ത്ത് കരോലിന, അരിസോണ, അലബാമ എന്നിവിടങ്ങളില്‍ 1000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ പലയിടങ്ങളിലെയും സ്ഥിതി അതിഗുരുതരം.
ബ്രസീല്‍
വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ കഴിഞ്ഞ ദിവസം മാത്രം 598 പേര് മരിച്ചു. ഇതോടെ ആകെ മരണം 43,389 ആയി. 8,67,882 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.53 ലക്ഷം പേര് രോഗമുക്തരായി. 3.70 ലക്ഷം പേര് ചികിത്സയിലുണ്ട്. ഇതില്‍ 8,318 പേരുടെ നില ഗുരുതരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: