പയ്യന്നൂര്‍: നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ടിവി നല്കുന്ന വിദ്യാദര്‍ശന്‍ പരിപാടിയുടെ ഭാഗമായി ജന്മഭൂമി സുഹൃദ് വേദി വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ടോത്തെ സുധിരാജ്-മിനി ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ദേവദത്തിന് ടിവി നല്കി.
ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് കെ. രാജേഷ്, ജന്മഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രൂപ്പ് അഡ്മിനുമായ ശങ്കരന് കൈതപ്രം, സുമേഷ് ദാമോദരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: