ബെംഗളൂരു: ബാംഗ്ലൂര്‍ ബാലഗോകുലം ജൂലൈ മാസം നടത്തുന്ന ഗോകുലോത്സവത്തിന്റെ പോസ്റ്റര്‍ ‘മായാ മാധവം’ പ്രകാശനം ചെയ്തു. പ്രതിവാര ബാലഗോകുലം ഓണ്‍ലൈന്‍ ക്ലാസില്‍ ഞായറാഴ്ച പ്രസിദ്ധ ചിത്രകാരനും ചലച്ചിത്ര നടനുമായ സംജിത് ശങ്കര്‍ പോസ്റ്ററിന്റെ പ്രകാശനം നിര്‍വഹിച്ചു.
ബാലഗോകുലം ബാംഗ്ലൂര്‍ പ്രസിഡന്റ് ജയശങ്കര്‍, സമന്വയ ബാംഗ്ലൂര്‍ പ്രസിഡന്റ് കെ.നാണു, ജനറല്‍ സെക്രട്ടറി ശിവപ്രസാദ്, ഒര്‍ഗനൈസിങ്ങ് സെക്രട്ടറി പി.എം മനോജ്, ഇസി മെമ്പര്‍ ടി.പി സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
തുടര്‍ന്ന് ബാലഗോകുലം ബാംഗ്ലൂര്‍ സെക്രട്ടറി ഓംനാഥ്, സമന്വയ യൂത്ത് വിങ്ങ് പ്രസിഡന്റ് അരുണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബാംഗ്ലൂരിലെ വിവിധ ബാലഗോകുലങ്ങളില്‍ നിന്നുമായി കുട്ടികളും രക്ഷിതാക്കളും ക്ലാസില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: